TRENDING:

തെറിയഭിഷേകം നടത്തിയ വി ഡി സതീശൻ മാപ്പ് പറയണമെന്ന് ഡിവൈഎഫ്ഐ

Last Updated:

സതീശൻ പൊതുസമൂഹത്തോടു മാപ്പുപറയണമെന്നും ഡി.വൈ.എഫ്.ഐ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ തെറിയഭിഷേകം നടത്തിയെന്ന ആരോപണത്തിൽ വി.ഡി.സതീശൻ എം.എൽ.എ.യുടെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ. വി.ഡി. സതീശൻ പൊതുസമൂഹത്തോടു മാപ്പുപറയണമെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടേറിയറ്റ് വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.
advertisement

തന്റെ വെരിഫൈഡ് പേജിലൂടെയാണ് കേട്ടാലറയ്ക്കുന്ന പച്ചത്തെറി സതീശൻ വിളിച്ചത്. കഴിഞ്ഞ ദിവസം വാളയാറിലെ കോൺഗ്രസ്സ് സമര നാടകത്തെ ന്യായീകരിച്ചു പോസ്റ്റ് ചെയ്ത വീഡിയോയുടെ ചുവട്ടിലായിരുന്നു തന്റെ മണ്ഡലത്തിലെ ഒരു പൊതുപ്രവർത്തകന്റെ അമ്മയെപ്പോലും ചേർത്ത് അസഭ്യം പറഞ്ഞത്. വി.ഡി. സതീശന്റെ പുനർജ്ജനി പദ്ധതിയിലെ ക്രമക്കേട് സംബന്ധിച്ച വിമർശനത്തിനോടായിരുന്നു പുളിച്ച തെറിയഭിഷേകം. ഒരു ഉത്തരവാദിത്തപ്പെട്ട പൊതുപ്രവർത്തകനിൽ നിന്നും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത അധമ പ്രവൃത്തിയാണ്  സതീശനിൽ നിന്നും ഉണ്ടായത്.

Also Read- 'എന്നെ അപമാനിക്കാൻ ഇത്തരം വാക്കുകൾ എന്റെ പേരിൽ എഴുതേണ്ടി വരുന്നു എന്നത് അപമാനം'; നിയമനടപടി സ്വീകരിക്കും: വി.ഡി. സതീശൻ

advertisement

കെ.പി.സി.സി.യുടെ വൈസ് പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. എം.എൽ.എ. എന്ന നിലയിലും കോൺഗ്രസ്സിലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനം കൈകാര്യം ചെയ്യുന്ന ആൾ എന്ന നിലയിലും സമൂഹത്തിനു മാതൃകയാകേണ്ടയാളാണ് സതീശൻ. എന്നാൽ കേരളത്തിന്റെ ഉയർന്ന സാംസ്‌കാരിക പൈതൃകത്തിനു ചേരാത്ത നിന്ദ്യ പ്രവൃത്തിയാണ് വി.ഡി. സതീശൻ നടത്തിയത്. ഒരു നിമിഷം പോലും വൈകാതെ മാപ്പ് പറയാൻ തയാറാകണം.

TRENDING:ഡൽഹിയിൽ നിന്നുള്ള ആദ്യ സ്പെഷ്യൽ ട്രെയിൻ തിരുവനന്തപുരത്തെത്തി; കോഴിക്കോട് ഇറങ്ങിയ ആറുപേർക്ക് രോഗലക്ഷണം

advertisement

[PHOTOS]മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പ്രതിഷേധിച്ചു; അധ്യാപകന് സസ്പെൻഷൻ [NEWS]കോവിഡ് പോസിറ്റീവായ യുവതി പെണ്‍കുഞ്ഞിന് ജന്മം നൽകി; കുവൈറ്റിൽ നിന്നെത്തിയ 26 കാരിക്ക് നടത്തിയത് സിസേറിയൻ [NEWS]

കോൺഗ്രസ്സിന്റെ സൈബർ പ്രവർത്തനങ്ങളുടെ തലവനും സതീശനാണ്. തലവൻ തന്നെ തെറിവിളിച്ചു സൈബർ അണികൾക്ക് മാതൃകയാവുകയാണ്. കേരളത്തിന് തന്നെ അപമാനമായി മാറിയ സംഭവത്തിൽ കെപിസിസി അധ്യക്ഷൻ പ്രതികരിക്കണമെന്നും ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
തെറിയഭിഷേകം നടത്തിയ വി ഡി സതീശൻ മാപ്പ് പറയണമെന്ന് ഡിവൈഎഫ്ഐ
Open in App
Home
Video
Impact Shorts
Web Stories