മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പ്രതിഷേധിച്ചു; അധ്യാപകന് സസ്പെൻഷൻ
- Published by:Rajesh V
- news18-malayalam
Last Updated:
Teacher Suspended | പ്രതിഷേധത്തിന്റെ ഭാഗമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചിത്രത്തിൽ ചെരുപ്പ് മാല അണിയിച്ച സംഭവത്തിലാണ് അധ്യാപകനെതിരെ നടപടി.
തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പ്രതിഷേധിച്ച അധ്യാപകനെ സസ്‌പെന്റ് ചെയ്തു. ദേവസ്വം ബോർഡിന് കീഴിലെ വാമനപുരം ഡിബിഎച്ച്എസിലെ അധ്യാപകൻ സി എസ് ആദർശിനെയാണ് സസ്‌പെന്റ് ചെയ്തത്. കോൺഗ്രസ് അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എയുടെ ജില്ലാ നേതാവായ ആദർശ്, യൂത്ത് കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയാണ്.
ശമ്പളം പിടിക്കുന്ന ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ച അധ്യാപകർക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചതിന് പിന്നാലെ ഏപ്രില്‍ 27ന് പോത്തന്‍കോട് സ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മന്ത്രി കടകംപള്ളി പങ്കെടുക്കുകയും ചെയ്തിരുന്നു. ഇത് ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസും കെ.എസ്.യുവും കെപിഎസ്ടിഎയും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
ആറ്റിങ്ങൽ പൊലീസ് സ്റ്റേഷന് മുന്നിൽ വെച്ചായിരുന്നു കടകംപള്ളി സുരേന്ദ്രനെതിരെ പ്രതിഷേധം നടന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചിത്രത്തിൽ ചെരുപ്പ് മാല അണിയിച്ച സംഭവത്തിലാണ് അധ്യാപകനെതിരെ നടപടി സ്വീകരിച്ചത്. അന്വേഷണ വിധേയമായിട്ടാണ് സസ്‌പെൻഷൻ.
advertisement
[PHOTOS]'ലോക പരിസ്ഥിതി ദിനം| ഒരു കോടി ഒമ്പത് ലക്ഷം വൃക്ഷത്തൈകള്‍ നടുമെന്ന് മുഖ്യമന്ത്രി [NEWS]കൊറോണയെ തോൽപ്പിക്കാൻ ചൈനയുടെ വഴി; ട്രേസിങ് ആപ്പ് വ്യാപിപ്പിക്കാൻ ഇന്ത്യ [NEWS]
സ്കൂളിന്റെ സമാധാനപരമായ അന്തരീക്ഷവും അച്ചടക്കവും ലംഘിച്ചുവെന്ന് ആരോപിച്ച് ഇതിന് മുൻപും പ്രധാനാധ്യാപകൻ ആദർശിനെ താക്കീത് ചെയ്യുകയും പ്രവർത്തി ആവർത്തിച്ചതിനാൽ മെമ്മോ നൽകുകയും ചെയ്തിരുന്നുവെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 15, 2020 7:33 AM IST