• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • കോവിഡ് പോസിറ്റീവായ യുവതി പെണ്‍കുഞ്ഞിന് ജന്മം നൽകി; കുവൈറ്റിൽ നിന്നെത്തിയ 26 കാരിക്ക് നടത്തിയത് സിസേറിയൻ

കോവിഡ് പോസിറ്റീവായ യുവതി പെണ്‍കുഞ്ഞിന് ജന്മം നൽകി; കുവൈറ്റിൽ നിന്നെത്തിയ 26 കാരിക്ക് നടത്തിയത് സിസേറിയൻ

Covid positive Kerala woman from Kuwait delivered baby girl | വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള പ്രത്യേക വിമാനത്തിൽ മെയ് ഒൻപതിന് നെടുമ്പാശ്ശേരിയിലാണ് യുവതിയെത്തിയത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    പത്തനംതിട്ട: കുവൈറ്റിൽ നിന്നെത്തിയ, കോവിഡ് പോസിറ്റീവായ 26കാരിക്ക് സിസേറിയനിലൂടെ പെൺകുഞ്ഞ് പിറന്നു. മെയ് ഒൻപതിനാണ് യുവതി എത്തിയത്. വ്യാഴാഴ്ച പരിശോധനയിൽ ഇവർക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. തിരുവല്ലക്ക് സമീപം കടപ്രയിലെ വീട്ടിൽ നിരീക്ഷണത്തിലായിരുന്ന യുവതിയെ ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ വച്ചാണ് യുവതി സിസേറിയനിലൂടെ പെൺകുഞ്ഞിന് ജന്മം നൽകിയത്.

    വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള പ്രത്യേക വിമാനത്തിൽ മെയ് ഒൻപതിന് നെടുമ്പാശ്ശേരിയിലാണ് യുവതിയെത്തിയത്. ഇതോടെ പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം രണ്ടായി. രണ്ടുപേരും പത്തനംതിട്ട ജനറലാശുപത്രിയിൽ ചികിത്സയിലാണ്.

    TRENDING:ഡൽഹിയിൽ നിന്നുള്ള ആദ്യ സ്പെഷ്യൽ ട്രെയിൻ തിരുവനന്തപുരത്തെത്തി; കോഴിക്കോട് ഇറങ്ങിയ ആറുപേർക്ക് രോഗലക്ഷണം
    [PHOTOS]
    മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പ്രതിഷേധിച്ചു; അധ്യാപകന് സസ്പെൻഷൻ [NEWS]കൊറോണയെ തോൽപ്പിക്കാൻ ചൈനയുടെ വഴി; ട്രേസിങ് ആപ്പ് വ്യാപിപ്പിക്കാൻ ഇന്ത്യ [NEWS]

    പത്തനംതിട്ടയിലെ മൂന്ന് സർക്കാർ ആശുത്രികളിലായി എട്ടുപേരാണ് നിരീക്ഷണത്തിലുള്ളത്. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലാണ് ഇവരിൽ അഞ്ചുപേരുമുള്ളത്. അടൂർ ജനറൽ ആശുപത്രിയിൽ ഒരാളും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ രണ്ടുപേരും നിരീക്ഷണത്തിലുണ്ട്. വ്യാഴാഴ്ച വൈകിട്ട് വരെ 198 പേരാണ് ആശുപത്രികളിൽ നിന്ന് വീടുകളിലേക്ക് മടങ്ങിയത്.

    Published by:Rajesh V
    First published: