ഡൽഹിയിൽ നിന്നുള്ള ആദ്യ സ്പെഷ്യൽ ട്രെയിൻ തിരുവനന്തപുരത്തെത്തി; കോഴിക്കോട് ഇറങ്ങിയ ആറുപേർക്ക് രോഗലക്ഷണം
Special Train Reached Kerala | ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍നിന്ന് ബുധനാഴ്ച രാവിലെ 11.25ന് യാത്ര ആരംഭിച്ച ട്രെയിനിന് കോട്ട, വഡോദര, പന്‍വേല്‍, മഡ്ഗാവ്, മംഗളൂരു, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലാണ് സ്‌റ്റോപ്പുകള്‍ ഉണ്ടായിരുന്നത്.
തിരുവനന്തപുരം: ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി പുനഃരാരംഭിക്കുന്നതിന്റെ ഭാഗമായി ഡല്‍ഹിയില്‍ നിന്ന് ആദ്യ ട്രെയിന്‍ കേരളത്തില്‍ എത്തി.
2/ 15
രാത്രി 10 മണിക്കാണ് സംസ്ഥാനത്തെ ആദ്യ സ്റ്റോപ്പായ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ 1.40ന് എറണാകുളം സൗത്ത് ജംഗ്ഷനിലും രാവിലെ അഞ്ചരയോടെ തിരുവനന്തപുരത്തും എത്തി.
3/ 15
ലോക്ക്ഡൗണിനിടെ കേരളത്തിലേക്ക് യാത്രക്കാരുമായി എത്തുന്ന ആദ്യ ട്രെയിനാണിത്. അതേസമയം, കോഴിക്കോട് ഇറങ്ങിയ ആറുപേർക്ക് രോഗലക്ഷണമുള്ളതായാണ് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്.
4/ 15
തിരുവനന്തപുരത്ത് 215 പേർ പരിശോധന കഴിഞ്ഞു പുറത്തിറങ്ങി. രോഗലക്ഷണം കണ്ട ഒരാളെ ജനറലാശുപത്രിയിലേക്ക് മാറ്റി.
5/ 15
എല്ലാ യാത്രക്കാരുടേയും ശരീരോഷ്മാവ് കയറുമ്പോഴും ഇറങ്ങുമ്പോഴും പരിശോധിച്ചു. യാത്രക്കാര്‍ മുഖാവരണം ധരിക്കണമെന്നും റെയില്‍വേ നിര്‍ദേശിച്ചിരുന്നു. വിദ്യാഥികള്‍, പ്രായമായവര്‍, രോഗികള്‍ തുടങ്ങിയവരാണ് ട്രെയിനിൽ എത്തിയത്.
6/ 15
കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, വയനാട്, പാലക്കാട് തുടങ്ങിയ ജില്ലകളിലേക്കുള്ള യാത്രക്കാര്‍ കോഴിക്കോടാണ് ഇറങ്ങിയത്. ഇവരെ എല്ലാവരേയും റെയില്‍വേ സ്റ്റേഷനില്‍ പരിശോധന നടത്തിയ ശേഷം ബസുകളിൽ വിവിധയിടങ്ങളിലേക്ക് കൊണ്ടുപോയി.
7/ 15
സ്ക്രീനിങ്ങിനുശേഷം രോഗലക്ഷണമുള്ളവരെ സര്‍ക്കാര്‍ ക്വറന്റീന്‍ കേന്ദ്രങ്ങളിലേക്കും മറ്റുള്ളവരെ വീടുകളിലേക്കുമാണ് വിടുന്നത്.
8/ 15
ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍നിന്ന് ബുധനാഴ്ച രാവിലെ 11.25ന് യാത്ര ആരംഭിച്ച ട്രെയിനിന് കോട്ട, വഡോദര, പന്‍വേല്‍, മഡ്ഗാവ്, മംഗളൂരു, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലാണ് സ്‌റ്റോപ്പുകള്‍ ഉണ്ടായിരുന്നത്.
9/ 15
ലോക്ക്ഡൗണിനിടയിൽ കേരളത്തിലേക്ക് യാത്രക്കാരുമായി എത്തുന്ന ആദ്യ ട്രെയിൻ തിരുവനന്തപുരത്തെത്തിയപ്പോൾ യാത്രക്കാരെ സ്ക്രീനിങ്ങിന് വിധേയരാക്കുന്നു.
10/ 15
കേരളത്തിലേക്ക് യാത്രക്കാരുമായി എത്തുന്ന ആദ്യ ട്രെയിൻ തിരുവനന്തപുരത്തെത്തിയപ്പോൾ യാത്രക്കാരെ പരിശോധനകൾക്ക് വിധേയമാക്കുന്നു.
11/ 15
ലോക്ക്ഡൗണിനിടയിൽ കേരളത്തിലേക്ക് യാത്രക്കാരുമായി എത്തുന്ന ആദ്യ ട്രെയിൻ തിരുവനന്തപുരത്തെത്തിയപ്പോൾ
12/ 15
ലോക്ക്ഡൗണിനിടയിൽ കേരളത്തിലേക്ക് യാത്രക്കാരുമായി എത്തുന്ന ആദ്യ ട്രെയിൻ തിരുവനന്തപുരത്തെത്തിയപ്പോൾ
13/ 15
ലോക്ക്ഡൗണിനിടയിൽ കേരളത്തിലേക്ക് യാത്രക്കാരുമായി എത്തുന്ന ആദ്യ ട്രെയിൻ തിരുവനന്തപുരത്തെത്തിയപ്പോൾ
14/ 15
ലോക്ക്ഡൗണിനിടയിൽ കേരളത്തിലേക്ക് യാത്രക്കാരുമായി എത്തുന്ന ആദ്യ ട്രെയിൻ തിരുവനന്തപുരത്തെത്തിയപ്പോൾ
15/ 15
ലോക്ക്ഡൗണിനിടയിൽ കേരളത്തിലേക്ക് യാത്രക്കാരുമായി എത്തുന്ന ആദ്യ ട്രെയിൻ തിരുവനന്തപുരത്തെത്തിയപ്പോൾ