TRENDING:

ഊരാളുങ്കൽ സൊസൈറ്റിക്കെതിരെ ഇ.ഡി; കള്ളപ്പണം തടയൽ നിയമപ്രകാരമുള്ള അന്വേഷണത്തിന് നോട്ടീസ്; കെ ഫോണും അന്വേഷണത്തിൽ

Last Updated:

സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട് ഊരാളുങ്കലിന് ലഭിച്ച പദ്ധതികൾ, പൂർത്തിയായതും പൂർത്തിയാക്കാത്തതുമായ പദ്ധതികൾ, നടന്നുകൊണ്ടിരിക്കുന്ന പദ്ധതികൾ, ബാങ്ക് സ്റ്റേറ്റ്മെന്റ് എന്നിവയാണ് സൊസൈറ്റിയോട് ആവശ്യപ്പെട്ടിരിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: ഊരാളുങ്കൽ ലേബർ സർവീസ് സൊസൈറ്റിയിലേക്കും എൻഫോഴ്സ്മെന്റ് അന്വേഷണം. കഴിഞ്ഞ അഞ്ചു വർഷത്തെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ട് നവംബർ 30 ന് ഇ.ഡി. നോട്ടീസ് നൽകി. നടപ്പാക്കുന്ന പദ്ധതികളുടെ വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, സർക്കാർ പദ്ധതികളുടെ വിവരങ്ങൾ എന്നിവ നൽകാൻ ആവശ്യപ്പെട്ടാണ് ഇ.ഡി. അസിസ്റ്റന്‍റ് ഡയറക്ടർ പി. രാധാകൃഷ്ണൻ നോട്ടീസ് അയച്ചിരിക്കുന്നത്.
advertisement

സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട് ഊരാളുങ്കലിന് ലഭിച്ച പദ്ധതികൾ, പൂർത്തിയായതും പൂർത്തിയാക്കാത്തതുമായ പദ്ധതികൾ, നടന്നുകൊണ്ടിരിക്കുന്ന പദ്ധതികൾ, ബാങ്ക് സ്റ്റേറ്റ്മെന്റ് എന്നിവയാണ് സൊസൈറ്റിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഊരാളുങ്കലിന് ലഭിച്ച പദ്ധതികൾ, പൂർത്തിയായതും പൂർത്തിയാക്കാത്തതുമായ പദ്ധതികൾ, ബാങ്ക് സ്റ്റേറ്റ്മെന്റ് എന്നിവയാണ് സൊസൈറ്റിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് കൂടാതെ ഊരാളുങ്കൽ സഹകരണ സംഘം നടത്തിയതും സ്വീകരിച്ചതുമായ പണമിടപാടുകളുടെ വിവരങ്ങളും ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

advertisement

Also Read- 'ഇ.ഡി ഉദ്യോഗസ്ഥരെത്തി, പക്ഷെ റെയ്ഡ് നടത്തിയില്ല'; വാർത്ത അടിസ്ഥാനരഹിതമെന്ന് ഊരാളുങ്കൽ ചെയർമാൻ പാലേരി രമേശൻ

നേരത്തെ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഉൾപ്പെടെയുള്ളവർക്ക് ഊരാളുങ്കൽ സൊസൈറ്റിയുമായുള്ള ബന്ധം സംബന്ധിച്ച വിവരങ്ങൾ ഇഡിക്ക് ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണത്തിലേക്ക് ഇഡി കടക്കുന്നു എന്നാണ് പുതിയ നീക്കങ്ങൾ നൽകുന്ന സൂചന. കെ- ഫോൺ ഉൾപ്പടെയുള്ള പദ്ധതികളുടെ കരാർ ഊരാളുങ്കലിന് ലഭിച്ചിട്ടുണ്ടോ എന്നും ഇ.ഡി. അന്വേഷിക്കുന്നുണ്ട്. കെ- ഫോൺ സംബന്ധിച്ച അന്വേഷണത്തിന്‍റെ ഭാഗം കൂടിയാണ് ഊരാളുങ്കലിൽ നടത്തുന്നത്.

advertisement

Also Read- സി.എം രവീന്ദ്രനുമായി ബന്ധം? ഊരാളുങ്കൽ ലേബർ സൊസൈറ്റി ആസ്ഥാനത്ത് ഇ.ഡി പരിശോധന

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കള്ളപ്പണം തടയൽ നിയമപ്രകാരമുള്ള അന്വേഷണമാണ് സൊസൈറ്റിക്കെതിരെ നടക്കുന്നതെന്നും അതിന്റെ ഭാഗമായാണ് വിവരങ്ങൾ തേടുന്നതെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഉൾപ്പെടെയുള്ളവർക്ക് ഊരാളുങ്കൽ സൊസൈറ്റിയുമായുള്ള ബന്ധം സംബന്ധിച്ച വിവരങ്ങൾ ഇഡിക്ക് ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണത്തിലേക്ക് ഇഡി കടക്കുകയാണ്. ഇതിന്‍റെ ഭാഗമായാണ് ഊരാളുങ്കലിന്‍റെ ഇതുവരെയുള്ള എല്ലാ പ്രവർത്തനങ്ങളും കണക്കുകളും പരിശോധിക്കുന്നത്. ഉടൻ തന്നെ വിവരങ്ങൾ ലഭ്യമാക്കണമെന്നാണ് നവംബർ 30 ന് അയച്ച കത്തിൽ പറയുന്നത്.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഊരാളുങ്കൽ സൊസൈറ്റിക്കെതിരെ ഇ.ഡി; കള്ളപ്പണം തടയൽ നിയമപ്രകാരമുള്ള അന്വേഷണത്തിന് നോട്ടീസ്; കെ ഫോണും അന്വേഷണത്തിൽ
Open in App
Home
Video
Impact Shorts
Web Stories