'ഇ.ഡി ഉദ്യോഗസ്ഥരെത്തി, പക്ഷെ റെയ്ഡ് നടത്തിയില്ല'; വാർത്ത അടിസ്ഥാനരഹിതമെന്ന് ഊരാളുങ്കൽ ചെയർമാൻ പാലേരി രമേശൻ

Last Updated:

"നിലവിൽ ഇ.ഡി അന്വേഷിക്കുന്ന കേസുകളുമായി ബന്ധപ്പെട്ട ആർക്കെങ്കിലും സൊസൈറ്റിയുമായി ബന്ധമുണ്ടോ എന്നു ചോദിക്കുകമാത്രമാണ് ചെയ്തത്. അവരിലാർക്കും സൊസൈറ്റിയുമായി ഒരുതരത്തിലും ബന്ധമില്ല എന്നു മറുപടി നൽകുകയും അതിൽ തൃപ്തരായി അവർ മടങ്ങുകയും ചെയ്തു.'

കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയിൽ എൻഫോഴ്സ്‌മെന്റ് ഡയറക്റ്ററേറ്റ് റെയ്‌ഡ്  നടത്തിയെന്ന മട്ടിൽ മാധ്യമങ്ങളിൽ വരുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് സൊസൈറ്റി ചെയർമാൻ പാലേരി രമേശൻ. ഇഡിയുടെ രണ്ട് ഉദ്യോഗസ്ഥർ സൊസൈറ്റിയിൽ വന്നിരുന്നു എന്നതു വസ്തുതയാണ്. ഇവരിൽ കോഴിക്കോട് ഓഫിസിലെ ഒരു ഉദ്യോഗസ്ഥൻ മാത്രമാണു സൊസൈറ്റിയിൽ പ്രവേശിച്ചതെന്ന് പലേരി രമേശൻ പ്രസ്താവനയിൽ അറിയിച്ചു.
"നിലവിൽ ഇ.ഡി അന്വേഷിക്കുന്ന കേസുകളുമായി ബന്ധപ്പെട്ട ആർക്കെങ്കിലും സൊസൈറ്റിയുമായി ബന്ധമുണ്ടോ എന്നു ചോദിക്കുകമാത്രമാണ് അദ്ദേഹം ചെയ്തത്. അവരിലാർക്കും സൊസൈറ്റിയുമായി ഒരുതരത്തിലും ബന്ധമില്ല എന്നു മറുപടി നൽകുകയും അതിൽ തൃപ്തരായി അവർ മടങ്ങുകയുമാണ് ഉണ്ടായത് കൂടാതെ സൊസൈറ്റിയുടെ ഇൻകം ടാക്സ് സ്റ്റേറ്റ്‌മെന്റ് ആവശ്യപ്പെടുകയും അതു പരിശോധിച്ച് കൃത്യമാണെന്ന് ബോധ്യപ്പെടുകയും ചെയ്തു."- പ്രസ്താവനയിൽ പറയുന്നു.
advertisement
റെയ്‌ഡ് എന്ന മട്ടിൽ വാർത്ത പ്രചരിപ്പിക്കുന്നത് 13000-ത്തോളം തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ഉപജീവനത്തിന് ആധാരമായ ഒരു സ്ഥാപനത്തെ അപകീർത്തിപ്പെടുത്താനേ സഹായിക്കൂ.
കോപ്പറേറ്റീവ് നിയമങ്ങളും ഇൻകം ടാക്സ് നിയമങ്ങളും ഓഡിറ്റുകളും എല്ലാ കൃത്യമായ നടപടിക്രമങ്ങളും പാലിച്ചു നിയമവിധേയവും സത്യസന്ധവുമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തെ അപകീർത്തിപ്പെടുത്താനും സംശയത്തിന്റെ നിഴലിൽ നിർത്താനുമുള്ള ശ്രമത്തിൽനിന്നു പിന്തിരിയണമെന്നും സൊസൈറ്റി ചെയർമാർ അഭ്യർഥിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഇ.ഡി ഉദ്യോഗസ്ഥരെത്തി, പക്ഷെ റെയ്ഡ് നടത്തിയില്ല'; വാർത്ത അടിസ്ഥാനരഹിതമെന്ന് ഊരാളുങ്കൽ ചെയർമാൻ പാലേരി രമേശൻ
Next Article
advertisement
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement