TRENDING:

ED Notice to CM Raveendran | മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് ഇ.ഡിയുടെ നോട്ടീസ്; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

Last Updated:

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള സുപ്രധാന ഉദ്യോഗസ്ഥരിൽ രണ്ടാമത്തെ ആളെയാണ് ഇ.ഡി ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: യു.എ.ഇ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് വീണ്ടും എൻപോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിൽ ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി നേരത്തെ നോട്ടീസ് നല്‍കിയിരുന്നെങ്കിലും കോവിഡ് സ്ഥിരീകരിച്ചെന്ന് രവീന്ദ്രൻ അറിയിക്കുകയായിരുന്നു.
advertisement

കോവിഡ് ചികിത്സ കഴിഞ്ഞ് ആശുപത്രി വിട്ട സാഹചര്യത്തിലാണ് എൻഫോഴ്സ്മെന്റ് രവീന്ദ്രന് വീണ്ടും നോട്ടീസ് നൽകിയത്. ഇതോടെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള സുപ്രധാന ഉദ്യോഗസ്ഥരിൽ രണ്ടാമത്തെ ആളെയാണ് ഇ.ഡി ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്.

Alsso Read 'നിയമത്തിന്റെ കരടു തയാറാക്കിയപ്പോൾ ശ്രീവാസ്തവയ്ക്ക് ചെറിയൊരു നോട്ടപ്പിശകുണ്ടായി'

അറസ്റ്റിലായ സ്വപ്ന സുരേഷിനെ അടുത്തിടെ ചോദ്യം ചെയ്തതിനു പിന്നാലെ സ്വര്‍ണക്കടത്തിനെക്കുറിച്ച് ശിവശങ്കറിന്റെ ടീമിന് അറിയാമായിരുന്നെന്നെന്ന് ഇ.ഡി കോടതിയെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ടീമിനാണ് സ്വർണക്കടത്തിനെ കുറിച്ച് അറിവുണ്ടായിരുന്നെന്ന് ഇ.ഡി വ്യക്തമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ കൂടിയാണ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ രവീന്ദ്രനെ ഇ.ഡി ചോദ്യം ചെയ്യുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മുഖ്യമന്ത്രിയുടെ പ്രിന‍്സിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറെ ഇ.ഡി നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഇന്നലെ സ്വർണക്കടത്ത് കേസിൽ കസ്റ്റംസും ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടത്തി. ശിവശങ്കർ ഇപ്പോൾ ജയിലിൽ റിമൻഡിൽ കഴിയുകയാണ്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ED Notice to CM Raveendran | മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് ഇ.ഡിയുടെ നോട്ടീസ്; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം
Open in App
Home
Video
Impact Shorts
Web Stories