advertisement

Gold Smuggling Case | സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു; അറസ്റ്റ് രേഖപ്പെടുത്തിയത് എറണാകുളം ജില്ലാ ജയിലിൽ

Last Updated:

സ്വര്‍ണക്കടത്തിൽ എം.ശിവശങ്കറിന് നേരിട്ട് പങ്കാളിത്തം ഉണ്ടായിരുന്നതിന് കൂടുതൽ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് കസ്റ്റംസ് കേടതിയെ അറിയിച്ചിരുന്നു.

കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. എറണാകുളം ജില്ലാ ജയിലിൽ എത്തി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സൂപ്രണ്ട് വിവേകിന്റെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥരാണ് ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ ശിവശങ്കറിനെ കസ്റ്റ‍ഡിയിൽ ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ സമർപ്പിക്കും.
എൻഫോഴ്സ്മെന്റ് കേസിൽ അറസ്റ്റിലായ ശിവശങ്കർ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡ‍ിയിലാണ്. ഈ സാഹചര്യത്തിലാണ് കസ്റ്റ‍ഡിയിലെടുത്ത് ചോദ്യം ചെയ്യാൻ കസ്റ്റംസ് കോടതിയെ സമീപിക്കുന്നത്. സ്വർണക്കടത്ത് കേസിൽ അറസ്റ്റ് രേഖപ്പെടുത്താൻ കോടതി കഴിഞ്ഞ ദിവസം കസ്റ്റംസിന് അനുമതി നൽകിയിരുന്നു.
സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്തപ്പോൾ ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്ന നിർണായകെ തെളിവുകൾ ലഭിച്ചെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്തിൽ എം.ശിവശങ്കറിന് നേരിട്ട് പങ്കാളിത്തം ഉണ്ടായിരുന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അറസ്റ്റിന് കോടതി അനുമതി നൽകിയത്.
advertisement
സ്വർണക്കടത്തിൽ ശിവങ്കറിനുള്ള കൂടുതൽ പങ്കാളിത്തം സംബന്ധിച്ച് ഇ.ഡിയും കേടതിയെ അറിയിച്ചിട്ടുണ്ട്. സ്വപ്‌ന സുരേഷിനെ തിരുവനന്തപുരത്തെ ജയിലില്‍ ചോദ്യം ചെയ്തപ്പോഴാണ് ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങൾ ഇ.ഡിക്ക് ലഭിച്ചത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എം.ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫീസിലെ അദ്ദേഹത്തിന്റെ ടീമിനും അറിവുണ്ടായിരുന്നുവെന്നായിരുന്നു സ്വപ്‌നയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വപ്‌നയെയും ശിവശങ്കറിനെയും വീണ്ടും കസ്റ്റംസ് ചോദ്യം ചെയ്തത്. ഈ ചോദ്യം ചെയ്യലിലാണ് കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി കസ്റ്റംസ് കോടതിയെ അറിയിച്ചിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Gold Smuggling Case | സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു; അറസ്റ്റ് രേഖപ്പെടുത്തിയത് എറണാകുളം ജില്ലാ ജയിലിൽ
Next Article
advertisement
'ഉമ്മൻ ചാണ്ടിക്കെതിരായ 4 പേജ് കത്ത് ഗണേഷ് പറഞ്ഞതുപോലെ എഴുതിനൽകി; പ്രതി സ്വന്തം കൈപ്പടയിൽ മാറ്റിയെഴുതി'; നിർണായക മൊഴി
'ഉമ്മൻ ചാണ്ടിക്കെതിരായ 4 പേജ് കത്ത് ഗണേഷ് പറഞ്ഞതുപോലെ എഴുതി; പ്രതി സ്വന്തം കൈപ്പടയിൽ മാറ്റിയെഴുതി'; നിർണായക മൊഴി
  • ഗണേഷ്‌കുമാറിന്റെ നിർദേശപ്രകാരം ശരണ്യ മനോജ് സോളാർ കേസ് പ്രതിക്ക് കത്ത് എഴുതിയെന്ന് മൊഴി

  • പ്രതി കത്ത് സ്വന്തം കൈപ്പടയിൽ മാറ്റിയെഴുതി, സോളാർ കമ്മീഷനിൽ വ്യാജ കത്ത് നൽകിയത് ആരോപണം

  • ഉമ്മൻചാണ്ടിക്കും കോൺഗ്രസ് നേതാക്കൾക്കുമെതിരേ ലൈംഗികാരോപണങ്ങൾ ഉൾപ്പെടുത്തിയ 4 പേജ് കത്ത്

View All
advertisement