TRENDING:

യുഡിഎഫ് സ്ഥാനാർഥിയുടെ വീടിന് മുന്നിൽ മുട്ടയും നാരങ്ങയും; കൂടോത്രമെന്ന് പരാതി

Last Updated:

മുട്ടയുടെ ഒരു ഭാഗത്തായി 'ശത്രു'വെന്നും മറുഭാഗത്ത് 'ഓം' എന്നും എഴുതിയിട്ടുണ്ട്. ഒരു മുട്ട ചുവന്ന നൂല് കൊണ്ട് ചുറ്റിവരിഞ്ഞ നിലയിലാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ വിവാദങ്ങളും പരാതികളും ഉയരുന്നു. മുട്ടയിൽ കൂടോത്രം എന്ന പരാതിയുമായാണ് യുഡിഎഫ് പ്രവർത്തകര്‍ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. കുന്നത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി ഉല്ലാസ് കോവൂരിന്‍റെ വീടിന് മുന്നില്‍ നിന്ന് കോഴിമുട്ടയും നാരങ്ങകളും കണ്ടെത്തിയതിനെ തുടർന്നാണ് ഇത്തരമൊരു പരാതി ഉയർന്നിരിക്കുന്നത്. കഴി‍ഞ്ഞ ദിവസം രാവിലെയാണ് ഉല്ലാസിന്‍റെ വീടിന് സമീപത്ത് നിന്ന് യുഎഡിഎഫുകാർ ആരോപിക്കുന്ന 'കൂടോത്ര വസ്തുക്കൾ' കണ്ടെത്തിയത്.
advertisement

ഉല്ലാസിന്‍റെ വീടിന് മുന്നിലെ കിണറിന് സമീപത്തെ പ്ലാവിന്‍റെ ചുവട്ടിലാണ് വാഴയിലയിൽ വച്ച നിലയിൽ മുട്ടയും നാരങ്ങകളും കണ്ടെത്തിയത്. മുട്ടയുടെ ഒരു ഭാഗത്തായി 'ശത്രു'വെന്നും മറുഭാഗത്ത് 'ഓം' എന്നും എഴുതിയിട്ടുണ്ട്. ഒരു മുട്ട ചുവന്ന നൂല് കൊണ്ട് ചുറ്റിവരിഞ്ഞ നിലയിലാണ്. ഇതിനെ തുടർന്നാണ് കൂടോത്രം ചെയ്തതാണെന്ന സംശയം ഉയർന്നത്. മുട്ടയെച്ചൊല്ലി വിവാദം ഉയര്‍ന്നെങ്കിലും അവഗണിക്കേണ്ട വിഷയമാണിതെന്നാണ് ഉല്ലാസ് കോവൂരിന്‍റെ പ്രതികരണം. രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം കൂടോത്ര വിവാദങ്ങൾക്ക് മറുപടിയുമായി കുന്നത്തൂരിലെ എൽഡിഎഫ് സ്ഥാനാർഥി കോവൂർ കുഞ്ഞുമോനും രംഗത്തെത്തിയിട്ടുണ്ട്.  രാവിലെ തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങും. രാത്രി ഏറെ വൈകിയാണ് അത് അവസാനിക്കുക. ഇതിനിടയിൽ എപ്പോൾ ഉല്ലാസ് കോവൂരിനെതിരെ കൂടോത്രം ചെയ്യുമെന്നായിരുന്നു കുഞ്ഞുമോന്‍റെ പ്രതികരണം.

advertisement

Also Read-ലൈവ് റിപ്പോർട്ടിങ് നിർത്തി അപകട സ്ഥലത്തേക്ക് ഓടിയ റിപ്പോർട്ടർ; അനഘയെ അഭിനന്ദിച്ച് സോഷ്യൽമീഡിയ

മറ്റൊരു വിവാദത്തിൽ ചേർത്തലയിലെ സിപിഐ സ്ഥാനാർഥി പി.പ്രസാദിനെതിരെ ഗുരുതര ആരോപണങ്ങളുമായി കേരള ഇന്‍ഡിപെൻഡന്‍റ് ഫാർമേഴ്സ് അസോസിയേഷനും (കിഫ) രംഗത്തെത്തിയിട്ടുണ്ട്. പ്രസാദിന്‍റെ നാമനിർദേശ പത്രികയിൽ തിരിമറി നടന്നിട്ടുണ്ടെന്നാണ് കേരളത്തിലെ മലയോര കർഷക ജനതയ്ക്കുവേണ്ടി രൂപം കൊണ്ട കർഷകരുടെ കൂട്ടായ്മയായ കിഫ ആരോപിക്കുന്നത്. പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലം വ്യാജമായി നിർമ്മിച്ചതോ, അല്ലെങ്കിൽ വരണാധികാരിയുടെ അറിവോടെ സമർപ്പിച്ച നാമനിർദ്ദേശപത്രികയിൽ തിരിമറി നടത്തി പുതിയ സത്യവാങ്മൂലം തിരുകിക്കയറ്റിയതോ ആണെന്നാണ് തെളിവുകൾ അടക്കം നിരത്തി ഇവർ ആരോപിക്കുന്നത്.

advertisement

ഇടതുപക്ഷ വിരുദ്ധത എന്നോ, വലതുപക്ഷ ചായ്‌വ് എന്നോ മുദ്രകുത്താൻ വരണ്ടെന്നും, കർഷക വിരുദ്ധൻമാരായ കപട പരിസ്ഥിതി തീവ്രവാദികളോട് കിഫ നടത്തുന്ന യുദ്ധത്തിന്റെ ഭാഗമാണിതെന്നും അറിയിച്ചു കൊണ്ടാണ് പ്രസാദിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത്.

Also Read-Assembly Election 2021 | മുഖ്യമന്ത്രി പിണറായി വിജയന്‍റെ വരുമാനത്തിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 11% വർധനവ്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സംഭവത്തിൽ സത്യസന്ധമായ അന്വേഷണം നടത്തി പ്രസാദിനെ അയോഗ്യനാക്കണമെന്നാണ് ആരോപണം ഉന്നയിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പിൽ ടീം കിഫ ആവശ്യപ്പെടുന്നത്. അഥവാ പി പ്രസാദ് ജയിച്ചാൽ അദ്ദേഹത്തെ അയോഗ്യനാക്കണം എന്ന ആവശ്യം ഉന്നയിച്ചു മലയോര കർഷകർക്ക് വേണ്ടി കിഫ തന്നെ നിയമപോരാട്ടം നടത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
യുഡിഎഫ് സ്ഥാനാർഥിയുടെ വീടിന് മുന്നിൽ മുട്ടയും നാരങ്ങയും; കൂടോത്രമെന്ന് പരാതി
Open in App
Home
Video
Impact Shorts
Web Stories