ലൈവ് റിപ്പോർട്ടിങ് നിർത്തി അപകട സ്ഥലത്തേക്ക് ഓടിയ റിപ്പോർട്ടർ; അനഘയെ അഭിനന്ദിച്ച് സോഷ്യൽമീഡിയ
- Published by:Naseeba TC
- news18-malayalam
Last Updated:
തെരഞ്ഞെടുപ്പ് പരസ്യ പ്രചരണം അവസാനിക്കുന്നതിന്റെ ലൈവ് റിപ്പോർട്ടിങ്ങിനിടെയാണ് അനഘയുടെ പിന്നിൽ വാഹനാപകടം ഉണ്ടായത്.
ലൈവ് റിപ്പോർട്ടിങ്ങിനിടെ തൊട്ടുപിന്നിൽ അപകടം നടന്നാൽ എന്തു ചെയ്യണം? അപകടം അവഗണിച്ച് സ്വന്തം ജോലി തുടരുമോ. അതോ അപകടം നടന്ന സ്ഥലത്തേക്ക് ഓടിയെത്തുമോ? ജോലിക്കിടെ കൺ മുന്നിൽ അപകടമുണ്ടായപ്പോൾ മറ്റൊന്നും നോക്കാതെ ഓടിയെത്തിയ മാധ്യമപ്രവർത്തകയെ അഭിനന്ദിക്കുകയാണ് സോഷ്യൽമീഡിയ.
റിപ്പോർട്ടർ ചാനൽ വയനാട് റിപ്പോർട്ടർ ആയ അനഘ റീജ ഭരതൻ ആണ് ലൈവ് റിപ്പോർട്ടിങ്ങിനിടയിൽ അപകടസ്ഥലത്തേക്ക് ഓടിയെത്തിയത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള പരസ്യപ്രചരണത്തിന്റെ അവസാനദിവസം ലൈവ് റിപ്പോർട്ട് ചെയ്യുന്നതിനിടയിലാണ് അനഘയുടെ പിന്നിൽ വാഹനാപകടമുണ്ടായത്.
അവതാരകയുടെ ചോദ്യത്തിന് മറുപടി നൽകുന്നതിനിടയിൽ പുറകിൽ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ അനഘ അവതാരകയോട് ഇവിടെ ഒരു അപകടം നടന്നുവെന്നും ക്യാമറ അങ്ങോട്ട് തിരിക്കുന്നതും കാണാം. പിന്നീട് കാണുന്നത് അപകടം നടന്നയിടത്തേക്ക് ഓടിപ്പോകുന്ന അനഘയെയാണ്. ഇത്രയുമാണ് വീഡിയോയിൽ ഉള്ളത്.
advertisement
റിപ്പോർട്ടിങ്ങിനേക്കാൾ വലുത് മനുഷ്യസ്നേഹമാണെന്നും അപകടം നടന്നത് കണ്ടിട്ടും റിപ്പോർട്ടിങ് തുടരാതെ ഓടിയെത്തിയ അനഘയുടെ മനുഷ്യത്വത്തെയാണ് സോഷ്യൽമീഡിയ അഭിനന്ദിക്കുന്നത്. ലൈവിനിടയിൽ ക്ഷമ പറഞ്ഞ് ഓടിപ്പോകുന്ന അനഘയുടെ വീഡിയോ ഇതിനകം വൈറലാണ്. സുഹൃത്തുക്കളും സഹപ്രവർത്തകരുമടക്കം നിരവധി പേർ അനഘയ്ക്ക് അഭിനന്ദനങ്ങളുമായി എത്തിയിട്ടുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 05, 2021 8:44 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ലൈവ് റിപ്പോർട്ടിങ് നിർത്തി അപകട സ്ഥലത്തേക്ക് ഓടിയ റിപ്പോർട്ടർ; അനഘയെ അഭിനന്ദിച്ച് സോഷ്യൽമീഡിയ