ജലീലിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിലാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മൂന്നു മണിക്കൂറോളം ചോദ്യം ചെയ്തത്. സ്വത്ത് വിവരം സംബന്ധിച്ച എല്ലാ രേഖകളും ബാങ്ക് അക്കൌണ്ട് വിശദാംസങ്ങളും മന്ത്രി കെ.ടി ജലീൽ നൽകിയിരുന്നു. ഇതിലൊന്നും മന്ത്രി അനധികൃത സ്വത്ത് സമ്പാദിച്ചതായി കണ്ടെത്താനായില്ലെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വ്യക്തമാക്കുന്നു.
സ്വർണക്കടത്ത് കേസിൽ ബന്ധമൊന്നുമില്ലെന്ന എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റിന്‍റെ കണ്ടെത്തൽ മന്ത്രിക്കും സർക്കാരിന് വലിയ ആശ്വാസം പകരുന്നതാണ്. മന്ത്രിക്കും സർക്കാരിനുമെതിരെ വലിയ തോതിലുള്ള പ്രതിഷേധമാണ് യൂത്ത് കോൺഗ്രസും യുവമോർച്ചയും കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയത്. ഈ സാഹചര്യത്തിൽ സർക്കാരിന് കൂടുതൽ ആത്മവിശ്വാസം പകരുന്നതാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ നിലപാട്.
advertisement
You may also like:ക്രീസിലേക്ക് മടങ്ങാനൊരുങ്ങി ശ്രീശാന്ത്; വിദേശ ലീഗിൽ കളിക്കാനായി തയ്യാറെടുപ്പ് [NEWS]Onion Price| ഉള്ളി വില മൂന്നിരട്ടിയായി; കയറ്റുമതി നിരോധിച്ച് കേന്ദ്രം [NEWS] തിരുവനന്തപുരത്ത് വീടിനുള്ളില്‍ അച്ഛനും അമ്മയും മകളും പൊള്ളലേറ്റ് മരിച്ച നിലയിൽ [NEWS]
കെ.ടി ജലീലിനെതിരെ നിരവധി പരാതികൾ എൻഫോഴ്സ്മെന്‍റിന് ലഭിച്ചിട്ടുണ്ടെന്നും, അതിന്‍റെ അടിസ്ഥാനത്തിൽ മൊഴി രേഖപ്പെടുത്താൻ വേണ്ടി മാത്രമാണ് മന്ത്രി ജലീലിനെ വിളിപ്പിച്ചതെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.