ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള ഉള്ളി കയറ്റുമതി നിരോധിച്ചു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിന്റേതാണ് തീരുമാനം. ആഭ്യന്തര വിപണിയില്‍ ഉള്ളിക്ക് ക്ഷാമം നേരിട്ടതിനെ തുടര്‍ന്ന് വില മൂന്നിരട്ടിയായി ഉയർന്ന സാഹചര്യത്തിലാണ് നടപടി. അധിക മഴയെ തുടർന്ന് കൃഷിനാശം ഉണ്ടായതോടെയാണ് ഉള്ളിക്ക് ആഭ്യന്തര വിപണിയിൽ ക്ഷാമമുണ്ടായതും വില കുതിച്ചുയർന്നതും.
എല്ലാ ഇനത്തിലുമുള്ള ഉള്ളിയുടെ കയറ്റുമതി നിരോധിക്കുകയാണെന്ന് സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറയുന്നു. ലോകത്ത് ഏറ്റവും അധികം ഉള്ളി കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ദക്ഷിണേന്ത്യൻ ആഹാരത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഉള്ളി. ബംഗ്ലാദേശ്, നേപ്പാൾ, മലേഷ്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളെല്ലാം ഉള്ളിക്കായി ഇന്ത്യയെയാണ് ആശ്രയിക്കുന്നത്.
പ്രധാന ഉള്ളിവിൽപന കേന്ദ്രമായ മഹാരാഷ്ട്രയിലെ ലസൽഗാവിൽ ഒരു മാസത്തിനിടെ ഒരു ടൺ ഉള്ളിക്ക് 30,000 രൂപയായി ഉയർന്നിരുന്നു. കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ഇത്തവണ ലഭിച്ച മഴയാണ് കൃഷിനാശത്തിന് കാരണമായതെന്ന് മുംബൈ കേന്ദ്രീകരിച്ച് ഉള്ളി കയറ്റുമതി നടത്തുന്നവരുടെ സംഘടനാ പ്രസിഡന്റ് അജിത് സിങ് പറഞ്ഞു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.