കൊച്ചി: ഒത്തു കളി ആരോപണത്തെ തുടർന്ന് ഏർപ്പെടുത്തിയ വിലക്ക് അവസാനിച്ചതോടെ കളിക്കളത്തിലേയ്ക്ക് വീണ്ടും ശ്രീശാന്ത്. വിദേശ ലീഗിലടക്കം കളിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയതായി അദ്ദേഹം പറഞ്ഞു. ഇതിനുള്ള അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. രഞ്ജി ട്രോഫി അടക്കമുള്ള മൽസരങ്ങൾക്കുള്ള പരിശീലനം തുടരുന്നതായും ശ്രീശാന്ത്പറഞ്ഞു.
ഏഴു വർഷം നീണ്ട വിലക്കിനുശേഷം പൂർണ സ്വതന്ത്രനായതിന്റെ ത്രില്ലിലാണ് ശ്രീശാന്ത്. വീണ്ടും ക്രിക്കറ്റ് കളിക്കാമെന്ന സ്വപ്നം പുവണിഞ്ഞതോടെ വരും നാളുകളെ ശ്രീശാന്ത് കാണുന്നത് പ്രതീക്ഷയോടെയാണ്. വിദേശ ലീഗിൽ കളിക്കുന്നതിനൊപ്പം രഞ്ജി ട്രോഫി അടക്കമുള്ള ആഭ്യന്തര ക്രിക്കറ്റിലും സജീവമാകുമെന്ന ശുഭപ്രതീക്ഷയുണ്ട്.
വീണ്ടുമൊരു ലോകകപ്പ് എന്ന ആഗ്രഹവും മനസ്സിൽ സൂക്ഷിക്കുന്നു. ഇതിനായി കഠിന പരിശീലനം നടത്തും. ടീമിൽ എത്തുമോ എന്നത് ചിന്തിക്കുന്നില്ല. ഒരു ക്രിക്കറ്റർ എന്ന നിലയിൽ ഒരുങ്ങിയിരിക്കുകയാണ് താൻ, അത്രമാത്രം.
സിനിമയ്ക്കും രാഷ്ട്രീയത്തിനും ഒപ്പം ഫിറ്റ്നസ് നിലനിർത്താൻ ശ്രമിച്ചിരുന്നു. ഒരു തുടക്കകാരന്റെ ആവേശമാണിപ്പോൾ. രണ്ടു ലോകകപ്പ് കളിച്ച താരം എന്ന നിലയിലല്ല ഇപ്പോൾ പരിശീലനം നടത്തുന്നത്. കേരള ടീമിൽ എത്തുക എന്നത് വലിയ ആഗ്രഹമായി മാറിക്കഴിഞ്ഞു.
പരീക്ഷണ കാലഘട്ടം പിന്നുടുകയാണ്. കുടുംബവും സൃഹൃത്തുക്കളും നൽകിയ പിന്തുണ വലുതായിരുന്നു. പഴയതിനെക്കുറിച്ച് ആലോചിക്കില്ല. കളത്തിൽ ഇനിയും അഗ്രസീവാകുകയും ചെയ്യും.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.