TRENDING:

സ്വര്‍ണ്ണക്കള്ളക്കടത്ത്: സര്‍ക്കാരിന് തലവേദന ഒഴിയുന്നില്ല; സ്വപ്‌നയുമായി അടുത്ത ബന്ധമുള്ള മന്ത്രിപുത്രനെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ്

Last Updated:

മന്ത്രി പുത്രനും സ്വപ്‌നയുമൊന്നിച്ച് തിരുവനന്തപുരത്തെ ഹോട്ടലില്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ എന്‍ഫോഴ്‌സമെന്റിന് ലഭിച്ചിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാനത്തെ ഒരു മന്ത്രിയുടെ മകനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. സ്വര്‍ണ്ണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന വിവരങ്ങള്‍ പുറത്തുവന്നതിനേത്തുടര്‍ന്നാണ് നടപടി. മന്ത്രി പുത്രനും സ്വപ്‌നയുമൊന്നിച്ച് തിരുവനന്തപുരത്തെ ഹോട്ടലില്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ എന്‍ഫോഴ്‌സമെന്റിന് ലഭിച്ചിരുന്നു.
advertisement

Also Read- ലൈഫ് മിഷന്‍ തട്ടിപ്പില്‍ മന്ത്രി ഇ.പി.ജയരാജന്റെ മകൻ ഒരു കോടി രൂപ കൈപ്പറ്റി; അന്വേഷിക്കണമെന്ന് കെ. സുരേന്ദ്രൻ

യു.എ.ഇയില്‍ പോകുന്നതിന് മന്ത്രി പുത്രന് വിസയുമായി ബന്ധപ്പെട്ടുണ്ടായിരുന്ന ചില തടസങ്ങള്‍ അന്ന് കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്ന സ്വപ്‌ന മാറ്റി നല്‍കിയതിനുള്ള പ്രത്യുപകാരമായി ആയിരുന്നു പാര്‍ട്ടിയെന്നാണ് വിവരങ്ങള്‍.

Also Read- ക്വറന്റീനിൽ കഴിയവെ മന്ത്രി ജയരാജന്റെ ഭാര്യ ബാങ്ക് ലോക്കർ തുറന്ന സംഭവം:എൻഫോഴ്സ്മെന്റ് ബാങ്കിനോട് വിശദീകരണം തേടി

advertisement

വിരുന്നിന് തുടര്‍ച്ചയായി 2019 ല്‍ വടക്കാഞ്ചേരിയില്‍ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് നിര്‍മ്മാണം പുരോഗമിയ്ക്കുന്ന ഫ്‌ളാറ്റിന്റെ നിര്‍മ്മാണകരാര്‍ യൂണിടാക്ക് എന്ന കമ്പനിയ്ക്ക് നേടി നല്‍കുന്നതില്‍ സ്വപ്‌നയ്‌ക്കൊപ്പം മന്ത്രി പുത്രനും ഇടനിലക്കാരനായതായി വിവരങ്ങളുണ്ട്. റെഡ്ക്രന്റ്  യൂണിടാക്ക് മുഖേന നടപ്പിലാക്കുന്ന പദ്ധതിയില്‍ യൂണിടാക്കില്‍ നിന്ന് സ്വപ്നയ്ക്ക് 4.25 കോടി രൂപ കമ്മീഷനായി ലഭിച്ചതായി കണ്ടെത്തിയിരുന്നു. ഇതില്‍ ഒരു കോടി രൂപ സ്വപ്നയുടെ ലോക്കറില്‍ നിന്ന് ലഭിച്ചിരുന്നു. അവശേഷിയ്ക്കുന്ന തുകയില്‍ ഒരു വിഹിതം മന്ത്രി പുത്രന് ലഭിച്ചിരുന്നോയെന്നാണ് പരിശോധന.

advertisement

മന്ത്രി കെ.ടി.ജലീല്‍, ബിനീഷ് കോടിയേരി എന്നിവരെ കഴിഞ്ഞ ദിവസങ്ങളില്‍ എന്‍ഫോഴ്‌സമെന്റ് ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴിപ്പകര്‍പ്പുകളില്‍മേലുള്ള വിശദമായ പരിശോധനകള്‍ പുരോഗമിയ്ക്കുകയാണ്. ഇവരെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിയ്ക്കുന്നതിന് തൊട്ടുപിന്നാലെയാവും മന്ത്രി പുത്രന് നോട്ടീസ് നല്‍കുക. സ്വര്‍ണ്ണക്കടത്തുകേസ് അന്വേഷിയ്ക്കുന്ന ദേശീയ അന്വേഷണ ഏജന്‍സികളും ഇടപാടുകളില്‍ മന്ത്രി പുത്രന് പങ്കുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്

മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്വര്‍ണ്ണക്കള്ളക്കടത്ത്: സര്‍ക്കാരിന് തലവേദന ഒഴിയുന്നില്ല; സ്വപ്‌നയുമായി അടുത്ത ബന്ധമുള്ള മന്ത്രിപുത്രനെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ്
Open in App
Home
Video
Impact Shorts
Web Stories