Breaking| ക്വറന്റീനിൽ കഴിയുന്ന മന്ത്രി ജയരാജന്റെ ഭാര്യ ബാങ്ക് ലോക്കർ തുറന്ന സംഭവം:എൻഫോഴ്സ്മെന്റ് ബാങ്കിനോട് വിശദീകരണം തേടി
- Published by:Rajesh V
- news18-malayalam
Last Updated:
കേരള ബാങ്ക് കണ്ണൂർ റീജണൽ മാനേജറോടാണ് ഇഡി വിവരങ്ങൾ തേടിയത്. എന്നാൽ പേരകുട്ടികളുടെ പിറന്നാളുമായി ബന്ധപ്പെട്ടുള്ള ആവശ്യങ്ങൾക്കാണ് ബാങ്കിൽ എത്തിയതെന്നാണ് പി കെ ഇന്ദിരയുടെ വിശദീകരണം.
കണ്ണൂർ: ക്വറന്റീനിൽ കഴിയുന്ന മന്ത്രി ഇ.പി. ജയരാജൻ്റെ ഭാര്യ ഇന്ദിര ബാങ്ക് ലോക്കർ തുറന്ന സംഭവത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബാങ്കിനോട് വിശദീകരണം തേടി. ഇന്ദിരയുടെ ബാങ്ക് ലോക്കറിന്റെ വിശദാംശങ്ങൾ ഇഡി ആവശ്യപ്പെട്ടു. കേരള ബാങ്ക് കണ്ണൂർ റീജണൽ മാനേജറോടാണ് ഇഡി വിവരങ്ങൾ തേടിയത്. ലോക്കർ ആരംഭിച്ചത് എന്ന്, അവസാനമായി ലോക്കൽ തുറന്നത് എന്ന്, പി കെ ഇന്ദിരയുടെ പേരിൽ വേറെ ലോക്കർ ഉണ്ടോ ?, ബാങ്കിൽ നാല് ലോക്കുകളുടെ താക്കോൽ നഷ്ട്ടമായിരുന്നു. ഇത് തുറന്ന് പുതിയ താക്കോൽ ഉണ്ടാക്കാത്തത് എന്തു കൊണ്ട് ? എന്നിവയടക്കമുള്ള വിവരങ്ങളാണ് ഇഡി ചോദിച്ചിരിക്കുന്നത്.
മന്ത്രിയുടെ മകൻ ലൈഫ് മിഷൻ പദ്ധതിയിൽ കമ്മീഷൻ വാങ്ങിയെന്ന ആരോപണത്തിന് പിന്നാലെ ജയരാജൻ്റെ ഭാര്യ ബാങ്കിലെത്തി ലോക്കർ തുറന്നത് വിവാദമായിരുന്നു. കേരള ബാങ്ക് കണ്ണൂർ ശാഖയിലാണ് മന്ത്രിയുടെ ഭാര്യ എത്തിയത്. കഴിഞ്ഞ 10ന് ഉച്ചയ്ക്ക് ലോക്കർ തുറക്കുകയും സ്ഥിരം നിക്ഷേപങ്ങളിൽ ഇടപാടുകൾ നടത്തുകയും ചെയ്തു. പിന്നീട് കൈയിലെ ഒര പവൻ സ്വർണമാല തൂക്കി നോക്കി. സംഭവത്തെ തുടർന്ന് ബാങ്കിലെ മൂന്ന് പേർ ക്വറന്റീനിൽ പോകേണ്ടി വന്നു. ബാങ്കിന്റെ മുൻ സീനിയർ മാനേജർ കൂടിയാണ് പി കെ ഇന്ദിര.
advertisement
Also Read- മന്ത്രി ഇ പി ജയരാജന് കോവിഡ് സ്ഥിരീകരിച്ചു; സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രി
മകന് സ്വർണക്കടത്തുകേസ് പ്രതി സ്വപ്നസുരേഷുമായി ബന്ധമുണ്ടെന്ന് എന്ന വിവരംപുറത്തുവന്ന സാഹചര്യത്തിലാണ് മന്ത്രിയുടെയുടെ ഭാര്യ ബാങ്കിലെത്തി ലോക്കർ തുറന്നതെന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആരോപണം. സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നുണ്ടെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ആരോപിച്ചു.
എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രിയുടെ ഭാര്യ വ്യക്തമാക്കി. പേരകുട്ടികളുടെ പിറന്നാളുമായി ബന്ധപ്പെട്ടുള്ള ആവശ്യങ്ങൾക്കാണ് ബാങ്കിൽ എത്തിയത് എന്ന് പി കെ ഇന്ദിരയുടെ നിലപാട്. പ്രാഥമിക സമ്പർക്ക പട്ടികയിൽ ഇല്ലാത്തതിനാൽ ക്വറന്റീനിൽ കഴിയണമെന്ന് നിർദ്ദേശം ഉണ്ടായിരുന്നില്ല. മന്ത്രിക്ക് ഒപ്പം പരിശോധന നടത്തിയപ്പോൾ പക്ഷേ രോഗം സ്ഥിരീകരിച്ചു. വിവാദങ്ങൾക്ക് മുമ്പാണ് ബാങ്കിൽ പോയതെന്നും പി കെ ഇന്ദിര ന്യൂസ് 18 നോട് പറഞ്ഞു.
advertisement
എന്നാല്‍ മന്ത്രിയുടെ ഭാര്യക്ക് അടിയന്തരമായി ബാങ്കിലെത്തി ഇടപാടുകൾ നടത്തേണ്ട സാഹചര്യം ഇല്ലായിരുന്നു എന്നും നടപടി ദുരൂഹമാണ് എന്നുമാണ് പ്രതിപക്ഷ ആരോപണം. ബാങ്കിൽ സി സി ടി വി ഉള്ളതിനാൽ പി കെ ഇന്ദിര എത്തിയതിന്റെയും ഇടപാടുകൾ നടത്തുന്നതിന്റെയും ദൃശ്യങ്ങൾ ലഭ്യമാകും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 14, 2020 10:58 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Breaking| ക്വറന്റീനിൽ കഴിയുന്ന മന്ത്രി ജയരാജന്റെ ഭാര്യ ബാങ്ക് ലോക്കർ തുറന്ന സംഭവം:എൻഫോഴ്സ്മെന്റ് ബാങ്കിനോട് വിശദീകരണം തേടി