Gold Smuggling| സ്വപ്ന സുരേഷിനും റമീസിനും ആശുപത്രിയിൽ ഒരേസമയം ചികിത്സ; ജയില്‍ മേധാവി റിപ്പോര്‍ട്ട് തേടി
- Published by:Rajesh V
- news18-malayalam
Last Updated:
സ്വപ്ന ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്നതിനിടെ ഒരു നഴ്സിന്റെ ഫോണിൽ നിന്ന് ഉന്നതരെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു.
തൃശൂർ: സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് ആശുപത്രിയിൽ ഒരേസമയം ചികിത്സ നൽകിയ സംഭവത്തിൽ ജയിൽ മേധാവി റിപ്പോർട്ട് തേടി. നെഞ്ചുവേദനയെ തുടർന്ന് സ്വപ്ന സുരേഷിനും വയറുവേദനയ്ക്ക് കെ.ടി. റമീസിനും ആശുപത്രിയിൽ ഒരേസമയം ചികിത്സ നൽകിയത് വിവാദമായിരുന്നു. വിയ്യൂര്‍ ജയില്‍ മെഡിക്കൽ ഓഫീസറോടാണ് ജയില്‍ വകുപ്പ് റിപ്പോര്‍ട്ട് തേടിയത്. തൃശൂര്‍ മെഡിക്കൽ കോളജ് ഡോക്ടര്‍മാരുമായി സംസാരിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിർദേശം.
വിയ്യൂർ അതീവ സുരക്ഷാ ജയിലിലും വനിതാ ജയിലിലുമായി കഴിഞ്ഞിരുന്ന ഇരുവരെയും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കാണ് കൊണ്ടുവന്നത്. ഇന്നലെ വൈകുന്നേരത്തോടെയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Also Read- ചീമുട്ട,കരിങ്കൊടി,പ്രതിഷേധം,ലാത്തിവീശൽ; മന്ത്രി കെ.ടി ജലീൽ 329 കിലോമീറ്റർ സഞ്ചരിച്ചതിങ്ങനെ
advertisement
നേരത്തെ ആറു ദിവസത്തെ ചികിത്സയ്ക്കുശേഷം ശനിയാഴ്ച സ്വപ്‌ന ആശുപത്രി വിട്ടിരുന്നു. ചികിത്സയിൽ തുടരാൻ മതിയായ ആരോഗ്യ പ്രശ്നങ്ങളൊന്നും സ്വപ്നയ്ക്കില്ലെന്ന് പ്രത്യേക മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തിയതിനെ തുടർന്നാണ് മെഡിക്കൽ കോളജിൽനിന്ന് ഡിസ്ചാർജ് ചെയ്തത്. നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നോടെ സ്വപ്നയെ വിയ്യൂർ വനിതാ ജയിലിലേക്ക് മാറ്റിയിരുന്നു. തുടർന്ന് വീണ്ടും നെഞ്ചുവേദനയും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സ്വപ്ന ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്നതിനിടെ ഒരു നഴ്സിന്റെ ഫോണിൽ നിന്ന് ഉന്നതരെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 14, 2020 12:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Gold Smuggling| സ്വപ്ന സുരേഷിനും റമീസിനും ആശുപത്രിയിൽ ഒരേസമയം ചികിത്സ; ജയില്‍ മേധാവി റിപ്പോര്‍ട്ട് തേടി