TRENDING:

Enforcement notice | മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് എൻഫോഴ്സമെന്റ് നോട്ടീസ്; വെള്ളിയാഴ്ച ഹാജരാകണം

Last Updated:

മുൻ പ്രിൻസിപ്പൽ സെക്രട്ടറി അറസ്റ്റിലായതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റൊരു പ്രമുഖനെക്കൂടി ഇ.ഡി വിളിച്ചവരുത്തുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. വെള്ളിയാഴ്ച കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ്. ഐ.ടി വകുപ്പിലെ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. മുൻ പ്രിൻസിപ്പൽ സെക്രട്ടറി അറസ്റ്റിലായതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റൊരു പ്രമുഖനെക്കൂടി ഇ.ഡി വിളിച്ചവരുത്തുന്നത്.
advertisement

സി.എം.രവീന്ദ്രനെതിരെ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷും മൊഴി നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ ശിവശങ്കറിനെ കൂടാതെ തനിക്ക് ബന്ധമുണ്ടായിരുന്ന വ്യക്തി സി.എം രവീന്ദ്രനായിരുന്നെന്നായിരുന്നു മൊഴി.  ശിവശങ്കറും സി.എം. രവീന്ദ്രനും തമ്മിലുള്ള  ഇടപാടകളും നേരത്തെ വിവാദമായിരുന്നു.

Also Read 'ഐ ഫോൺ ശിവശങ്കറിന് സമ്മാനമായി നൽകിയത്; നറുക്കെടുപ്പിലൂടെ ഫോൺ നൽകിയത് 2 പേർക്ക് മാത്രം': സ്വപ്നയുടെ മൊഴി

നിലവിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സി.എം രവീന്ദ്രനെ വിളിച്ചു വരുത്തുന്നതെന്നാണ് വിവരം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Enforcement notice | മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് എൻഫോഴ്സമെന്റ് നോട്ടീസ്; വെള്ളിയാഴ്ച ഹാജരാകണം
Open in App
Home
Video
Impact Shorts
Web Stories