Also Read- എസ്എസ്എൽസി രണ്ടാം റാങ്ക്; ശിവശങ്കര്‍ ഐ എ എസ് എങ്ങനെയാണ് കേരളത്തിലെ ഒന്നാം നമ്പര്‍ ഉദ്യോഗസ്ഥനായത്?
കെ- ഫോൺ, ഇ- മൊബിലിറ്റി , ടെക്നോപാർക്കിലെ ടോറസ് ഡൗൺടൗൺ, സ്മാർട് സിറ്റി പദ്ധതികളെക്കുറിച്ചാണ് അന്വേഷണം. ഇതിൽ സ്മാർട് സിറ്റി ഒഴിയെയുള്ളതെല്ലാം ഈ സർക്കാറിൻ്റെ മാത്രം പദ്ധതികളാണ്. പദ്ധതികൾക്ക് പിന്നിൽ സ്ഥാപിത താൽപര്യങ്ങളുണ്ടെന്ന് ഇ.ഡി.യുടെ നിഗമനം.
advertisement
1500 കോടി മുതൽ 4500 കോടി വരെ ചെലവാകുന്ന പദ്ധതികളാണ് ഇവയെല്ലാം. ഇതിന് ആരാണ് കരാർ ഏറ്റെടുത്തത് ? ടെണ്ടർ വ്യവസ്ഥകൾ എന്തൊക്കെ ?ടൈണ്ടർ വിശദാംശങ്ങൾ, ഭൂമി ഏറ്റെടുക്കൽ വിശദാംശങ്ങളും തുകയും, കൺസൾട്ടൻസി -നിർമ്മാണ കരാർ നൽകിയത് ആർക്ക് ? അതിൻ്റെ വിശദാംശങ്ങൾ എന്നിവയെല്ലാം നൽകണമെന്ന് ഇ.ഡി. ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാസത്തിനകം ചീഫ് സെക്രട്ടറി വിശദാംശങ്ങൾ സമർപ്പിക്കണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇ-മൊബിലിറ്റി പദ്ധതി
ചെലവ്-4500 കോടി
കൺസൾട്ടൻസി - പ്രൈസ് വാട്ടർഹൗസ് കുപ്പേഴ്സ്
സമയപരിധി കഴിഞ്ഞിട്ടും കരാറിന്റ കരട് സമര്‍പ്പിച്ചില്ലെന്ന കാരണം നിരത്തിഒഴിവാക്കാനും ആലോചന നടക്കുന്നുണ്ട്.
പദ്ധതി: 2022 ഓടെ പത്ത് ലക്ഷം വൈദ്യുതി വാഹനങ്ങൾ നിരത്തിലിറക്കും.
കെ ഫോൺ
ചെലവ്: 1500 കോടി
പിന്നോക്ക മേഖലയിൽ 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഹൈസ്പീഡ് ഇൻറർനെറ്റ്.മറ്റുള്ളവർക്ക് കുറഞ്ഞ നിരക്കിൽ ഇൻ്റർനെറ്റ് സേവനം. ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് (ബിഇഎല്‍), റെയില്‍ടെല്‍ എന്നീ പൊതുമേഖല കമ്പനികളും എസ് ആര്‍ ഐ ടി, എല്‍ എസ് കേബിള്‍ എന്നീ സ്വകാര്യകമ്പനികളും ചേര്‍ന്ന കണ്‍സോര്‍ഷ്യമാണ് പദ്ധതി നടപ്പാക്കുന്നത്.
ടോറസ് ഡൗൺടൗൺ
ചെലവ്: 1500 കോടി
യു.എസിലെ ടോറസ് ഗ്രൂപ്പ് ഇൻഫോപാർക്കിൽ ഫ്ലാറ്റ് നിർമ്മിക്കുന്നു
വേളി - ആക്കുളം കായലിൻ്റെ ഭാഗമായ 17.5 ഏക്കർ ചതുപ്പ് നിലവും 10 ഏക്കർ കുളവും നികത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
സുപ്രീം കോടതി പദ്ധതി താൽക്കാലികമായി തടഞ്ഞുവെങ്കിലും പിന്നീട് സ്റ്റേ നീക്കി. അമേരിക്കൻ കമ്പനിയായ ടോറസ് ഇൻവെസ്റ്റ്മെന്റ് ഹോൾഡിംഗ്സും ഇന്ത്യൻ സ്ഥാപനമായ എംബസി ഗ്രൂപ്പും അസറ്റ് ഹോംസുമാണ് മൂന്നാംഘട്ട വികസനത്തിലെ പങ്കാളികൾ.
മൂന്നാം ഘട്ടം പൂർത്തിയാകുന്നതോടെ 80 ലക്ഷം ചതുരശ്ര അടി ഐ.ടി സൗകര്യമുള്ള രാജ്യത്തെ ഏറ്റവും വലിയപാർക്കായി തിരുവനന്തപുരം ടെക്നോപാർക്ക് മാറും.