തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കര്‍ അറസ്റ്റിലായതിന് പിന്നാലെ മസൂറിയിലെ സിവിൽ സര്‍വീസ് പരിശീലന കേന്ദ്രത്തെ പഴിച്ച് സിപിഎം നേതാവ് എന്‍.എന്‍. കൃഷ്ണദാസ്. ശിവശങ്കറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചപ്പോഴും ചാനൽ ചർച്ചയിലും കൃഷ്ണദാസ് ആരോപണം ആവർത്തിച്ചു. കൊള്ളരുതായ്മകള്‍ ചെയ്യാനാണോ മസൂറിയില്‍ പരിശീലനം നല്‍കുന്നതെന്നും കള്ളപ്പണം വെളുപ്പിക്കുന്നതില്‍ ഇടപെടാന്‍പാടില്ലെന്ന് പോലും അവരെ പരിശീലിപ്പിക്കുന്നില്ലെങ്കില്‍ ആ ഇന്‍സ്റ്റിറ്റ്യൂട്ട് പിരിച്ചുവിടട്ടെയെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.
Also Read- എസ്എസ്എൽസി രണ്ടാം റാങ്ക്; ശിവശങ്കര്‍ ഐ എ എസ് എങ്ങനെയാണ് കേരളത്തിലെ ഒന്നാം നമ്പര്‍ ഉദ്യോഗസ്ഥനായത്?
ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലെ ഒരു ഉദ്യോഗസ്ഥനാണ് അദ്ദേഹം. മസൂറിയില്‍ കള്ളപ്പണം വെളുപ്പിക്കാനൊക്കെയാണോ പരിശീലിപ്പിച്ച് വിടുന്നത്. അദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍ കോടതിയില്‍ അദ്ദേഹം നിരപരാധിത്വം തെളിയിച്ചോട്ടെ. ശിവശങ്കർ സർക്കാരിന്റെ ഭാഗമല്ല. ഇന്ത്യന്‍ അഡ്മിനിട്രേറ്റീവ് സര്‍വീസ് പ്രധാനമന്ത്രിയുടെ കീഴിലുള്ള പേഴ്സണല്‍ മന്ത്രാലയം നിയന്ത്രിക്കുന്നതാണ്. മസൂറിയില്‍ നിന്നാണ് ട്രെയിനിങ്ങ് കൊടുക്കുന്നത്. കള്ളപ്പണം വെളുപ്പിക്കുന്നതില്‍ ഇടപെടാന്‍പാടില്ലെന്ന് പോലും അവരെ പരിശീലിപ്പിക്കുന്നില്ലെങ്കില്‍ ആ ഇന്‍സ്റ്റിട്യൂറ്റ് പിരിച്ചുവിടട്ടെ കൃഷ്ണദാസ് പറഞ്ഞു.
ശിവശങ്കർ സീനിയര്‍ ഐഎഎസ് ഓഫീസര്‍ ആയതുകൊണ്ട് മാത്രമാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയോഗിക്കപ്പെട്ടതെന്നും കൃഷ്ണദാസ് പറഞ്ഞു. അദ്ദേഹത്തെ സസ്പെന്റ് ചെയ്തപ്പോള്‍ വേറെ ഐഎഎസ് ഉദ്യോഗസ്ഥരെ തന്നെയാണ് നിയമിച്ചതും. ഐഎഎസ് ഉദ്യോഗസ്ഥര്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് അവരാണ് നിശ്ചയിക്കേണ്ടതെന്നും അതിന്റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കില്ലെന്നും കൃഷ്ണദാസ് പറഞ്ഞു. അതേസമയം, പേഴ്സണൽ സ്റ്റാഫാണ് പ്രതിയായിട്ടുള്ളതെങ്കിൽ കുറ്റം പാർട്ടി ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala gold, Kerala Gold Smuggling, M sivasankar, M sivasankar arrest, Sivasankar, Sivasankar arrest