വ്യാഴാഴ്ചയാണ് സഹകരണ ബാങ്കിൽ പോയത്. പേരക്കുട്ടികൾക്ക് പിറന്നാൾ സമ്മാനം നൽകുന്നതിനായി ആഭരണം എടുക്കാനാണ് ലോക്കർ തുറന്നത്. പേരക്കുട്ടികള്‍ക്ക് സമ്മാനം നല്‍കുന്നത് ഇത്രവലിയ തെറ്റാണോയെന്നും അവര്‍ വീഡിയോയില്‍ ചോദിക്കുന്നു.
ബാങ്കിൽ പോകുമ്പോൾ താൻ ക്വറന്റീനിലായിരുന്നില്ല. അടുത്ത ദിവസം തിരുവനന്തപുരത്തേക്ക് പോകാനിരിക്കുകയായിരുന്നു. അതിനു മുന്‍പായി ലോക്കറിലുള്ളവ എടുക്കാനാണ് ബാങ്കിലെത്തിയത്. തന്റെ വിശദീകരണം തേടാതെയാണ് അത്തരമൊരു വാർത്ത വന്നതെന്നും അവർ പറയുന്നു.
advertisement
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ലൈഫ് മിഷനിൽ നിന്നും ലഭിച്ച കമ്മീഷൻ തുക ഇ.പി ജയരാജന്റെ മകനുമായി പങ്കുവച്ചെന്ന് കോൺഗ്രസും ബി.ജെ.പിയും ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജയരാജന്റെ ഭാര്യ ബാങ്ക് ലോക്കർ തുറന്നെന്ന ആരോപണവും പ്രതിപക്ഷം ഉന്നയിച്ചത്. ലോക്കറില്‍ നിന്ന് എടുത്തുകൊണ്ട് പോയത് പണമോ, സ്വര്‍ണമോ, മറ്റ് രേഖകളോ ആണെന്ന് വ്യക്തമാക്കണമെന്ന് ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി മന്ത്രിയുടെ ഭാര്യ രംഗത്തെത്തിയത്.