'മുഖ്യമന്ത്രി പറഞ്ഞ പോലെ അന്വേഷണം മുറുകിയപ്പോൾ നെഞ്ചിടിപ്പ് കൂടിയത് കോടിയേരിക്കും ജലീലിനും ജയരാജനും'; ചെന്നിത്തല
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
"മകന് സ്വപ്‌ന സുരേഷുമായി എന്ത് ബന്ധമാണ് ഉള്ളതെന്നും ഭാര്യ ലോക്കറില്‍ നിന്ന് എന്താണ് കൊണ്ടുവന്നതെന്നും ജയരാജന്‍ പറയണം. ഇതൊക്കെ പുറത്ത് വരുമ്പോള്‍ മുഖ്യമന്ത്രി അസ്വസ്ഥതപ്പെടുകയാണ്."
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ പോലെ സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം മുറുകുമ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേയും മന്ത്രിമാരായ ഇ.പി.ജയരാജന്റേയും കെ.ടി.ജലീലിന്റേയും നെഞ്ചിടിപ്പാണ് കൂടിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോൺസുലേറ്റിലേക്കെത്തിയ ഈന്തപ്പഴത്തിന്‍റെ മറവിൽ വൻ സ്വര്‍ണ്ണക്കടത്താണ് നടന്നത്. സംസ്ഥാന പ്രോട്ടോക്കോൾ ഓഫിസർക്ക് ഇതിലുള്ള പങ്ക് അന്വേഷിക്കണം. എന്തിനാണ് ക്വാറന്റീനില്‍ കഴിയുന്ന ഇ.പി.ജയരാജന്റെ ഭാര്യ ബാങ്കില്‍ പോയി ലോക്കര്‍ പരിശോധിച്ചത്. എന്ത് അത്യാവശ്യമായിരുന്നു ഉണ്ടായിരുന്നതെന്ന് ഇ.പി.ജയരാജന്‍ പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
17000 കിലോ ഈന്തപ്പഴം കോൺസുലേറ്റ് വഴി കേരളത്തിലേക്ക് എത്തിയെന്ന് രേഖകൾ വ്യക്തമാക്കുന്നുണ്ട്. ഇത്രയും ഈന്തപ്പഴം എന്തിനാണ് കോൺസുലേറ്റിന്? യുഎഇ കോണ്‍സിലേറ്റിലെ ഉദ്യോഗസ്ഥര്‍ 10 വര്‍ഷം തിന്നാല്‍ തീരാത്ത ഈന്തപ്പഴമാണ് മൂന്നര വര്‍ഷത്തിനുള്ളില്‍ അവിടേക്കെന്ന് പറഞ്ഞ് ഇറക്കുമതി ചെയ്തത്. ഈന്തപ്പഴത്തിന്റെ മറവില്‍ എന്താണ് കൊണ്ടുവന്നതെന്ന് വ്യക്തമാകണം. ഡിപ്ലോമാറ്റിക് ചാനലില്‍ ഈന്തപ്പഴ കച്ചവടമാണോ നടക്കുന്നത്. ഈന്തപ്പഴത്തിന്റെ പേരില്‍ വലിയ തോതിലുള്ള സ്വര്‍ണ്ണ കള്ളക്കടത്ത് നടന്നിരിക്കുന്നു. സംസ്ഥാന പ്രോട്ടോക്കോൾ ഓഫിസർ അറിയാതെ ഇത് നടക്കില്ല. സംഭവത്തിൽ അന്വേഷണം വേണം. തീവെട്ടിക്കൊള്ള ഭൂഷണമാണെന്നു കരുതുന്ന സർക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
advertisement
അന്വേഷണസംഘം രാഷ്ട്രീയം കളിക്കുകയാണെന്നാണ് ഇപ്പോൾ ഭരണകക്ഷിയുടെ ആരോപണം. ഇപി ജയരാജന്‍റെയും കോടിയേരിയുടെയും ജലീലിന്റെയും നെഞ്ചിടിപ്പാണ് ഇപ്പോൾ വർധിക്കുന്നത്. എന്തിനാണ് ക്വാറന്റീനില്‍ കഴിയുന്ന ഇ.പി.ജയരാജന്റെ ഭാര്യ ബാങ്കില്‍ പോയി ലോക്കര്‍ പരിശോധിച്ചത്. എന്ത് അത്യാവശ്യമായിരുന്നു ഉണ്ടായിരുന്നതെന്ന് ഇ.പി.ജയരാജന്‍ പറയണം. മകന് സ്വപ്‌ന സുരേഷുമായി എന്ത് ബന്ധമാണ് ഉള്ളതെന്നും ഭാര്യ ലോക്കറില്‍ നിന്ന് എന്താണ് കൊണ്ടുവന്നതെന്നും ജയരാജന്‍ പറയണം. ഇതൊക്കെ പുറത്ത് വരുമ്പോള്‍ മുഖ്യമന്ത്രി അസ്വസ്ഥതപ്പെടുകയാണെന്ന് ചെന്നിത്തല പറഞ്ഞു.
advertisement
.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 14, 2020 4:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മുഖ്യമന്ത്രി പറഞ്ഞ പോലെ അന്വേഷണം മുറുകിയപ്പോൾ നെഞ്ചിടിപ്പ് കൂടിയത് കോടിയേരിക്കും ജലീലിനും ജയരാജനും'; ചെന്നിത്തല