രോഗം കൊണ്ട് കഷ്ടപ്പെടുന്നവർ, ജോലി നഷ്ടപ്പെട്ടവർ എന്നിവർക്കാണ് മുൻഗണന. നാട്ടിലേക്ക് എത്തുവാൻ മറ്റ് മാർഗമില്ലാത്തവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം. Kavyafilm999@gmail.com എന്ന ഇ-മെയിൽ വിലാസത്തിലാണ് വിവരങ്ങളും ഫോൺനമ്പരും നൽകേണ്ടത്.
You may also like:സഹോദരിയെ ബലാത്സംഗം ചെയ്തതിനുള്ള പ്രതികാരം; തിഹാർ ജയിലിൽ തടവുകാരനെ കുത്തിക്കൊന്നു [NEWS]ധനമന്ത്രിയും ചീഫ് സെക്രട്ടറിയും എതിർത്തു; ഇ-മൊബിലിറ്റി പദ്ധതിയുമായി മുന്നോട്ടു പോയത് മുഖ്യമന്ത്രി: ചെന്നിത്തല [NEWS] എറണാകുളം മാര്‍ക്കറ്റ് അടച്ചു; മറൈന്‍ ഡ്രൈവില്‍ സമാന്തര മാര്‍ക്കറ്റ് തുടങ്ങി കച്ചവടക്കാര്‍ [NEWS]
advertisement
വന്ദേഭാരതം പദ്ധതി വഴി നാട്ടിലെത്താൻ കഴിയാതിരുന്ന നിരവധിപേർ വിദേശത്ത് കുടുങ്ങിക്കിടപ്പുണ്ട്. തൊഴിൽ നഷ്ടപ്പെട്ടതിനാൽ വിമാന ടിക്കറ്റ് എടുക്കാൻ പോലും പലർക്കും കഴിയുന്നില്ല. വിദേശത്തെ ജീവിത സാഹചര്യങ്ങളും അനുദിനം പ്രശ്നമായി കൊണ്ടിരിക്കുകയാണ്.
ഈ അവസരത്തിൽ സൗജന്യ യാത്രാസൗകര്യം ഇവർക്ക് വലിയ അനുഗ്രഹമാണ്. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയായ മാമാങ്കത്തിന്റെ നിർമാതാവാണ് വേണു കുന്നപ്പിള്ളി.