ന്യൂഡൽഹി: തീഹാർ ജയിലിൽ തടവുകാരനെ സഹതടവുകാരൻ കുത്തിക്കൊന്നു. മെഹ്ത്താബ് (28) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കൊലപാതകക്കുറ്റത്തിന് ജയിലിൽ കഴിയുന്ന സാക്കിർ എന്ന (22) എന്ന യുവാവാണ് ഇയാളെ കൊലപ്പെടുത്തിയത്.
കൊലപാതക കേസിൽ പ്രതിയായിരുന്ന സാക്കിറിനെ മറ്റ് തടവുകാരുമായുള്ള പ്രശ്നങ്ങളെ തുടർന്ന് കുറച്ച് ദിവസം മുമ്പാണ് മെഹ്തബ് കഴിഞ്ഞിരുന്ന നിലയിലേക്ക് മാറ്റിയത്. ജൂൺ 29ന് രാവിലെ പ്രാര്‍ഥനയ്ക്കായി ഇറങ്ങിയ സമയത്തായിരുന്നു മൂർച്ചയേറിയ ഉപകരണം വച്ച് മെഹ്തബിനെ ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. മെഹ്തബിനോട് കടുത്ത പകയുമായാണ് സാക്കിർ കഴിഞ്ഞിരുന്നത്. ഒരവസരം വന്നപ്പോൾ പ്രതികാരം വീട്ടിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.