ധനമന്ത്രിയും ചീഫ് സെക്രട്ടറിയും എതിർത്തു; ഇ-മൊബിലിറ്റി പദ്ധതിയുമായി മുന്നോട്ടു പോയത് മുഖ്യമന്ത്രി: ചെന്നിത്തല

Last Updated:

പദ്ധതി നടപ്പാക്കാൻ എല്ലാ വളഞ്ഞ വഴികളും മുഖ്യമന്ത്രി സ്വീകരിക്കുന്നു എന്നത് അദ്ഭുതപ്പെടുത്തുന്നുവെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഇ-മൊബിലിറ്റി പദ്ധതിയിൽ മുഖ്യമന്ത്രിക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധനമന്ത്രിയും ചീഫ് സെക്രട്ടറിയും എതിർത്തിട്ടും ഇ-മൊബിലിറ്റി പദ്ധതിയുമായി മുന്നോട്ടു പോകാൻ സർക്കാർ തീരുമാനിച്ചതു മുഖ്യമന്ത്രി പിണറായി വിജയന്റെ നിർബന്ധം കൊണ്ടാണെന്നു ചെന്നിത്തല ആരോപിച്ചു.
പദ്ധതി നടപ്പാക്കാൻ എല്ലാ വളഞ്ഞ വഴികളും മുഖ്യമന്ത്രി സ്വീകരിക്കുന്നു എന്നത് അദ്ഭുതപ്പെടുത്തുന്നു. എന്താണ്, ആരാണ് ഇതിന്റെ പിന്നിൽ? വളരെ ദുരൂഹമായ ഇടപാടാണിത്. ധനകാര്യ വകുപ്പിന്റെയും അന്നത്തെ ചീഫ് സെക്രട്ടറിയുടെയും എതിർപ്പ് മറികടന്നാണു സർക്കാർ പദ്ധതിയുമായി മുന്നോട്ടു പോയതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.
TRENDING:തിരുവനന്തപുരം എസ്എടി ആശുപത്രി ഹോസ്റ്റലിന് സമീപം മധ്യവയസ്കൻ തൂങ്ങിമരിച്ചനിലയിൽ [NEWS]‘ഗോപാലേട്ടന്റെ ഇളയപശു SSLC പാസായോ മക്കളേ’; ഡി.വൈ.എഫ്.ഐയുടെ ട്രോൾ കുത്തിപ്പൊക്കി സൈബർ ലോകം [NEWS]'കണക്ക്'തെറ്റിയില്ല; ഒരു മിനിറ്റിൽ 196 ചോദ്യങ്ങൾക്ക് ഉത്തരം നല്‍കി പത്തുവയസുകാരാൻ ഗിന്നസ് റെക്കോഡിലേക്ക് [NEWS]
മുഖ്യമന്ത്രിയുടെ യോഗത്തിൽ സമ്മർദം വന്നപ്പോൾ പിന്നീട് ധനകാര്യ വകുപ്പും അംഗീകരിച്ചു കാണും. പക്ഷേ പ്രസക്തമായ കാര്യങ്ങളാണു ധനകാര്യ സെക്രട്ടറി ധനമന്ത്രിയുടെ അനുമതിയോടെ ഫയലിൽ എഴുതിയിട്ടുള്ളത്. സർക്കാർ നടപടികൾ പൂർണമായും സുതാര്യവും നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചുമായിരിക്കണം. പക്ഷേ ഇ-മൊബിലിറ്റി പദ്ധതിയിൽ എല്ലാം ദുരൂഹമാണ്. ഈ കള്ളക്കച്ചവടം അനുവദിക്കാനാവില്ല. മുഖ്യമന്ത്രി മറുപടി പറഞ്ഞശേഷം ബാക്കി കാര്യങ്ങൾ വ്യക്തമാക്കാമെന്നും ചെന്നിത്തല പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ധനമന്ത്രിയും ചീഫ് സെക്രട്ടറിയും എതിർത്തു; ഇ-മൊബിലിറ്റി പദ്ധതിയുമായി മുന്നോട്ടു പോയത് മുഖ്യമന്ത്രി: ചെന്നിത്തല
Next Article
advertisement
ICC Women’s World Cup 2025 |ജെമീമ ദൈവമായി; ഓസ്ട്രേലിയയുടെ തേരോട്ടം തകർത്ത് ഇന്ത്യൻ വനിതകൾ ഫൈനലില്‍
ICC Women’s World Cup 2025 |ജെമീമ ദൈവമായി; ഓസ്ട്രേലിയയുടെ തേരോട്ടം തകർത്ത് ഇന്ത്യൻ വനിതകൾ ഫൈനലില്‍
  • ജെമീമ റോഡ്രിഗസിന്റെ 127 റൺസിന്റെ തകർപ്പൻ പ്രകടനത്തോടെ ഇന്ത്യ 2025 വനിതാ ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു.

  • ഹർമൻപ്രീത് കൗറിന്റെ 89 റൺസും ജെമീമയുടെ 167 റൺസിന്റെ കൂട്ടുകെട്ടും ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി.

  • ഓസ്ട്രേലിയയുടെ 15 തുടർച്ചയായ ജയങ്ങൾക്ക് ശേഷം തോൽവി; ഫൈനലിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും.

View All
advertisement