ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. വെല്‍ഡിംഗ് ജോലികള്‍ നടക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് അഗ്നിശമന സേന നല്‍കുന്ന സൂചന. പ്രദേശമാകെ പുക നിറഞ്ഞിരിക്കുകയാണ്. റബർ പ്ലാസ്റ്റിക് ഉത്പന്നങ്ങളാണ് ഗോഡൗണിൽ ഉള്ളത്. ജനവാസ കേന്ദ്രത്തിന് തൊട്ടടുത്താണ് ഗോഡൗണ്‍. പ്രദേശത്ത് പുകയും രൂക്ഷ ഗന്ധവും വ്യാപിച്ചതോടെ സമീപത്തെ വീടുകളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു.
Also Read ഏഴര കോടി രൂപയുടെ വജ്ര തട്ടിപ്പ്; നീരവ് മോദിയുടെ സഹോദരനെതിരെ ന്യൂയോർക്കിൽ കേസ്
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുനരുപയോഗിക്കുന്നതിനായാണ് ഇവിടെ കൂട്ടിയിട്ടിരുന്നത്. കൂടുതല്‍ ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശവാസികളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാവുന്നുണ്ട്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. ആറു നിലയുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയ്ക്ക് മുകളിലാണ് തീ പടർന്നത്. പിന്നാലെ മറ്റ് നിലകളിലേക്കും അതിവേഗം തീ പടരുകയായിരുന്നു.
advertisement
