ഏഴര കോടി രൂപയുടെ വജ്ര തട്ടിപ്പ്; നീരവ് മോദിയുടെ സഹോദരനെതിരെ ന്യൂയോർക്കിൽ കേസ്
- Published by:user_49
Last Updated:
ഏഴര കോടി രൂപയുടെ വജ്രം തട്ടിപ്പ് കേസിലാണ് യുഎസിൽ നേഹൽ മോദിക്കെതിരെ കേസെടുത്തിരിക്കുന്നത്
പിഎൻബി തട്ടിപ്പ് പ്രതി നീരവ് മോദിയുടെ സഹോദരനും ജ്വല്ലറി ഉടമയുമായ നേഹൽ മോദിക്കെതിരെ ന്യൂയോർക്കിൽ കേസ്. ഒരു മില്യൺ ഡോളർ ഏകദേശം ഏഴര കോടി രൂപയുടെ വജ്രം തട്ടിപ്പ് കേസിലാണ് യുഎസിൽ നേഹൽ മോദിക്കെതിരെ കേസെടുത്തിരിക്കുന്നത്.
ക്രെഡിറ്റ് നിബന്ധനകള്‍ക്കും മറ്റുമായി 2.6 മില്യണ്‍ ഡോളറിലധികം വിലവരുന്ന രത്‌നങ്ങള്‍ എല്‍എല്‍ഡി ഡയമണ്ട്‌സ് യുഎസ്‌എയില്‍ നെഹാല്‍ മോദി നേടിയിരുന്നു. എന്നാല്‍ ഇത് സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയായിരുന്നുവെന്നാണ് ജില്ലാ അറ്റോര്‍ണി സി വാന്‍സ് ജൂനിയര്‍ മാന്‍ഹട്ടന്‍ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്.
ആരോപണവിധേയമായ നേഹൽ മോദി ഒരു മാൻഹട്ടൻ വജ്ര മൊത്തക്കച്ചവടക്കാരനെ ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്ത പദ്ധതിയിലേക്ക് തെറ്റുധരിപ്പിച്ച് ദശലക്ഷക്കണക്കിന് രൂപയുടെ വജ്രങ്ങൾ തട്ടിച്ചുവെന്നാണ് കേസ്. കേസിന്റെ വ്യക്തതക്കായി ന്യൂയോർക്ക് സുപ്രീം കോടതിയിൽ മോദി ഹാജരാകണമെന്ന് മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി സി വാൻസ് പ്രസ്താവനയിൽ പറയുന്നു.
advertisement
ബെൽജിയത്ത് സ്ഥിരതാമസക്കാരനായ നേഹൽ മോദി വജ്ര വ്യാപാരി നീരവ് മോദിയുടെ സഹോദരനാണ്. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് രണ്ട് ബില്യൺ ഡോളർ തട്ടിയെടുത്തുവെന്ന ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയാണ് നീരവ് മോദി. ഒരു പിശക് കാരണം തനിക്ക് പണമടയ്ക്കൽ കഴിയാതെവന്നതെന്ന് നേഹൽ മോദി തെറ്റായി കോടതിയെ അറിയിച്ചിരുന്നു. ഇതൊരു വാണിജ്യ തർക്കമാണെന്നും നേഹാൽ കുറ്റക്കാരനല്ലെന്നും നെഹാലിന്റെ പ്രതിഭാഗം അഭിഭാഷകൻ റോജർ ബെർസ്റ്റൈൻ പറഞ്ഞു.
Location :
First Published :
December 20, 2020 2:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഏഴര കോടി രൂപയുടെ വജ്ര തട്ടിപ്പ്; നീരവ് മോദിയുടെ സഹോദരനെതിരെ ന്യൂയോർക്കിൽ കേസ്


