TRENDING:

LockDown| ഡല്‍ഹിയില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ നാളെ കൊച്ചിയിൽ; യാത്രക്കാരിൽ 27 പേർ ഗര്‍ഭിണികള്‍

Last Updated:

400 ഓളം ആളുകള്‍ നാളെ പുലര്‍ച്ചെ 12.30 നു എറണാകുളം സൗത്ത് സ്‌റ്റേഷനില്‍ ഇറങ്ങും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: ഡല്‍ഹിയില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ നാളെ പുലര്‍ച്ചെ 12.30 നു എറണാകുളം സൗത്ത് സ്‌റ്റേഷനില്‍ എത്തുമെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍ അറിയിച്ചു.
advertisement

യാത്രക്കാരെ സ്വീകരിക്കുന്നതിനുള്ള മുഴുവന്‍ സജ്ജീകരണങ്ങളും പൂര്‍ത്തിയായി. 400 നടുത്ത് ആളുകള്‍ സൗത്ത് സ്‌റ്റേഷനില്‍ ഇറങ്ങും. 258 പേരെ ഫോണില്‍ ബന്ധപ്പെട്ടു. 27 ഗര്‍ഭിണികള്‍ ഉണ്ട്. രണ്ടു പേര്‍ കിടപ്പു രോഗികളാണെന്നും മന്ത്രി പറ‍ഞ്ഞു.

TRENDING:ജൂൺ 30 വരെ ട്രെയിനുകൾ ഓടില്ല; ടിക്കറ്റുകൾ റദ്ദാക്കി റെയിൽവേ; ഓടുന്നത് സ്പെഷ്യൽ ട്രെയിനുകൾ മാത്രം [PHOTO]ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ ഇത്തവണ മൺസൂൺ നേരത്തേ എത്തിയേക്കും [NEWS]ലോക്ക്ഡൗണിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ 19 മുതൽ ആഭ്യന്തര വിമാന സർവീസുകൾ; കൊച്ചിയിൽ നിന്ന് 12 വിമാനങ്ങൾ [NEWS]

advertisement

വരുന്നവര്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് റയില്‍വേ സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യമുണ്ടാകും. മറ്റു ജില്ലകളിലേക്ക് പോകേണ്ടവര്‍ക്ക് കെ.എസ്.ആര്‍.ടി.സി സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്വന്തം വാഹനത്തില്‍ പോകാന്‍ തയാറായി 100 പേരാണുള്ളത്. കോവിഡ് ലക്ഷണങ്ങളുള്ളവരെ ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റും.

യാത്രക്കാരെ മുഴുവന്‍ ശരീരോഷ്മാവ് പരിശോധിച്ചായിരിക്കും പുറത്തേക്കു വിടുക. ഇതിനായി രണ്ട് ഡോക്ടര്‍മാര്‍ വീതം രണ്ടു സ്ഥലങ്ങളിലായി നാല് ടീമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വരുന്നവര്‍ക്ക് വീടുകളില്‍ സമ്പര്‍ക്ക വിലക്കില്‍ കഴിയാന്‍ സൗകര്യമുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. അങ്ങനെയില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ സമ്പര്‍ക്ക വിലക്കില്‍ കഴിയാനുള്ള സൗകര്യം നല്‍കും.വരുന്നവരുമായി മാധ്യമ പ്രവര്‍ത്തകര്‍ നേരിട്ടുള്ള സംഭാഷണം ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
LockDown| ഡല്‍ഹിയില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ നാളെ കൊച്ചിയിൽ; യാത്രക്കാരിൽ 27 പേർ ഗര്‍ഭിണികള്‍
Open in App
Home
Video
Impact Shorts
Web Stories