നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ ഇത്തവണ മൺസൂൺ നേരത്തേ എത്തിയേക്കും

  ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ ഇത്തവണ മൺസൂൺ നേരത്തേ എത്തിയേക്കും

  ന്യൂനമർദ്ദവും ചുഴലിക്കാറ്റും കേരളത്തെ ബാധിച്ചേക്കില്ല. എന്നാൽ ആന്റമാൻ തീരത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്.

  Heavy Rainfall

  Heavy Rainfall

  • Share this:
   തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു. തെക്ക് ആന്റമാൻ തീരത്തായാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. 15 ഓടെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി മാറും. 16 ന് വൈകീട്ടോടെ ചുഴലിക്കാറ്റായി മാറിയേക്കുമെന്നാണ് മുന്നറിയിപ്പ്.

   ചുഴലിക്കാറ്റ് വടക്കു പടിഞ്ഞാറൻ ദിശയിൽ നീങ്ങുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ തെക്കുപടിഞ്ഞാറൻ മൺസൂണും നേരത്തെ എത്തും. 16 ന് മൺസൂൺ ആന്റമാനിൽ എത്തിയേക്കും.
   TRENDING:ലോക്ക്ഡൗണിനിടെ ഒരു വെബ് സീരീസായാലോ? സുഹൃത്തുക്കളുടെ ഐഡിയ ഹിറ്റ്‌ [NEWS]UAE| വിസാ പിഴകള്‍ റദ്ദാക്കി; രാജ്യം വിടാന്‍ മെയ് 18 മുതല്‍ മൂന്ന് മാസം സമയം [NEWS]രണ്ട് പൊലീസുകാർക്ക് കോവിഡ്: മാനന്തവാടി സ്റ്റേഷനിൽ ജനങ്ങൾക്ക് പ്രവേശനമില്ല; ഉന്നതരടക്കം നിരീക്ഷണത്തിൽ [NEWS]
   കേരളത്തിലും മൺസൂൺ നേരത്തെ എത്തിയേക്കും. 20 ന് മുൻപ് കേരളത്തിലും മൺസൂൺ മഴ എത്താനാണ് സാധ്യത. ന്യൂനമർദ്ദവും ചുഴലിക്കാറ്റും കേരളത്തെ ബാധിച്ചേക്കില്ല. എന്നാൽ ആന്റമാൻ തീരത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്.

   മത്സ്യത്തൊഴിലാളികൾ ആന്റമാൻ തീരത്തേയ്ക്ക് മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥാ മുന്നറിയിപ്പ്.
   First published:
   )}