TRENDING:

ഫസ്റ്റ്ബെൽ: കൈറ്റ് വിക്ടേഴ്സിൽ മുഴുവൻ ക്ലാസുകളും പുനരാരംഭിച്ചു

Last Updated:

പ്ലസ് വൺ ക്ലാസുകൾ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 12 വരെയും എട്ട്, ഒൻപത് ക്ലാസുകൾ ഉച്ചയ്ക്ക് രണ്ടിനും നും 2.30 നും നടക്കും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്തുവരുന്ന 'ഫസ്റ്റ്ബെൽ' ഡിജിറ്റൽ ക്ലാസുകളുടെ ഒന്നാം ക്ലാസ് മുതലുള്ള സംപ്രേഷണം പുനരാരംഭിച്ചു. പത്താം ക്ലാസുകാർക്ക് വൈകുന്നേരം 5.30 മുതൽ വൈകീട്ട് 7 വരെയാണ് ക്ലാസുകൾ. ഇതിന്റെ പുനഃസംപ്രേഷണം പിറ്റേദിവസം രാവിലെ 6.30 മുതൽ രാത്രി 8 വരെ അതേ ക്രമത്തിൽ നടത്തും.
advertisement

പ്ലസ് ടു ക്ലാസുകൾ രാവിലെ 8 മുതൽ 11 വരെയും വൈകുന്നേരം 3 മണി മുതൽ 5.30 വരെയും ആയിരിക്കും. പുനഃസംപ്രേഷണം അതേ ദിവസം വൈകുന്നേരം 7 മണി മുതലും ഇതേ ക്രമത്തിൽ നടത്തും.

പ്ലസ് വൺ ക്ലാസുകൾ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 12 വരെയും എട്ട്, ഒൻപത് ക്ലാസുകൾ ഉച്ചയ്ക്ക് രണ്ടിനും നും 2.30 നും നടക്കും. ഒന്നു മുതൽ ഏഴു വരെ ക്ലാസുകൾ ഡിസംബർ രണ്ടാമത്തെ ആഴ്‌ച മുതൽ സംപ്രേഷണം ചെയ്ത രൂപത്തിൽ ഉച്ചയ്ക്ക് പന്ത്രണ്ടിനും രണ്ടിനും ഇടയിൽ സംപ്രേഷണം ചെയ്യും.

advertisement

You may also like:ഫെയ്സ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചില്ല; പഴയ മുതലാളിയെ കൊല്ലുമെന്ന് യുവാവ്

പൊതുപരീക്ഷയ്ക്ക് ശ്രദ്ധിക്കേണ്ട മേഖലകളുടെ പത്താം ക്ലാസിലെ 90 ശതമാനവും പ്ലസ് ടുവിലെ 80 ശതമാനവും സംപ്രേഷണം പൂർത്തിയായിട്ടുണ്ട്. അവശേഷിക്കുന്ന ഭാഗങ്ങളും കുട്ടികൾക്ക് ബുദ്ധിമുട്ടില്ലാത്തവിധം സംപ്രേഷണം ചെയ്യും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഫസ്റ്റ്ബെൽ ക്ലാസുകൾ ആവശ്യമെങ്കിൽ കുട്ടികൾക്ക് സ്‌കൂളിൽ നിന്നു ഹൈടെക് സംവിധാനം പ്രയോജനപ്പെടുത്തി കാണാനും സൗകര്യമൊരുക്കും. മുഴുവൻ ക്ലാസുകളും കുട്ടികൾക്ക് അവർക്ക് സൗകര്യപ്രദമായ സമയത്ത് firstbell.kite.kerala.gov.in പോർട്ടലിലൂടെ കാണാം. ഇനിയുള്ള ക്ലാസുകളുടെ സമയക്രമവും പോർട്ടലിൽ ലഭ്യമാകും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഫസ്റ്റ്ബെൽ: കൈറ്റ് വിക്ടേഴ്സിൽ മുഴുവൻ ക്ലാസുകളും പുനരാരംഭിച്ചു
Open in App
Home
Video
Impact Shorts
Web Stories