ഏരൂർ പഞ്ചായത്തിലെ പതിനാലാം വാർഡിൽ നിന്നാണ് സുമൻ വിജയം നേടിയത്. സി പി എം വിട്ട് ബി ജെ പിയിൽ എത്തിയ സുമൻ ഇത്തവണ ജനവിധി തേടിയത് താമര ചിഹ്നത്തിൽ ആയിരുന്നു.
You may also like:Kerala Local Body Election 2020 | പുതുപ്പള്ളി പഞ്ചായത്ത് ഭരണം എൽ.ഡി.എഫിന് [NEWS]Kerala Lottery Result - Akshaya AK 476 Announced | അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ [NEWS] Kerala Local Body Election 2020 Result| വോട്ടെണ്ണലിന്‍റെ തലേദിവസം മരിച്ച മലപ്പുറത്തെ LDF സ്ഥാനാര്‍ഥിക്ക് ജയം [NEWS]
advertisement
കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ സി പി എമ്മിന്റെ മുഖമായിരുന്നു സുമൻ. സി പി ഐ നേതാവും പുനലൂർ മുൻ എം എൽ എയുമായ പി കെ ശ്രീനിവാസന്റെ മകനാണ് സുമൻ. സി പി ഐ മുൻ എം എൽ എ കൂടിയായ പി എസ് സുപാലിന്റെ സഹോദരൻ കൂടിയാണ് സുമൻ.
ഏരൂർ പഞ്ചായത്തിലെ പതിനാലാം വാർഡ് കാലങ്ങളായി ഇടതു പക്ഷത്തിന്റെ കുത്തക സീറ്റായിരുന്നു. മൂന്നു വർഷം മുമ്പാണ് സി പി എമ്മുമായി സുമൻ തെറ്റിയത്. പിന്നീട് ബി ജെ പിയുമായി അടുക്കുകയായിരുന്നു.