TRENDING:

Xavier Khan Vattayil | കേരളം മാറിപ്പോയി; IS തീവ്രവാദികളുടെയും ജിഹാദികളുടെയും താവളമാണ് കേരളം: ഫാ. വട്ടായിൽ

Last Updated:

വിവിധ ജാതി - മത വിഭാഗത്തിൽ ഉൾപ്പെട്ടിരുന്നവർ സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഈ കേരളത്തിൽ ആ സന്തുലിതാവസ്ഥ താളം തെറ്റിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: കഴിഞ്ഞ ഇരുപതു വർഷത്തിനുള്ളിൽ കേരളത്തിൽ കാര്യമായ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന് വചനപ്രഘോഷകനും അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രം ഡയറക്ടറുമായ ഫാ. സേവ്യർ ഖാൻ വട്ടായിൽ. ഷെകൈയ്ന ടെലിവിഷൻ നടത്തുന്ന ഓൺലൈൻ മരിയൻ കൺവെൻഷനിൽ സംസാരിക്കവെയാണ് കേരളത്തിലെയും ഇന്ത്യയിലെയും പൊതുകാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
advertisement

എല്ലാ നന്മകളുടെയും നാടായിരുന്നു കേരളമെന്നും എന്നാൽ, കഴിഞ്ഞ ഇരുപതു വർഷത്തിനുള്ളിൽ ജാതി, മത, രാഷ്ട്രീയശക്തികൾ കേരളത്തിന്റെ സമൂഹമനസിൽ വലിയ മുറിവുകളുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദികളുടെ നാടായി കേരളം മാറിയെന്ന് പറഞ്ഞ അദ്ദേഹം ഐ എസ് തീവ്രവാദികളുടെയും ജിഹാദികളുടെയും താവളമാണ് കേരളമെന്ന് ഐക്യരാഷ്ട്രസഭ വരെ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും പറഞ്ഞു.

You may also like:ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്യാൻ നിർദ്ദേശിച്ച് ആരോഗ്യമന്ത്രി [NEWS]കുഞ്ഞാലിക്കുട്ടിക്ക് നേരിടേണ്ടി വരിക നിരവധി രാഷ്ട്രീയ ചോദ്യങ്ങൾ​ [NEWS] കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച കോ പൈലറ്റ് അഖിലേഷ് ശർമയ്ക്ക് ആൺകുഞ്ഞ് പിറന്നു‍ [NEWS]

advertisement

ജനങ്ങൾക്കു സുരക്ഷിതത്വം നൽകേണ്ട ഭരണകൂടം തീവ്രവാദികൾക്കും അഴിമതിക്കാർക്കും കൊള്ളക്കാർക്കും കുഴലൂത്തു നടത്തുകയാണ്. മാധ്യമങ്ങളെയും സാംസ്കാരിക നായകരെയും മത, രാഷ്ട്രീയ തീവ്രവാദികൾ വിലയ്ക്കു വാങ്ങി വച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഓരോ വർഷവും ആയിരക്കണക്കിന് സ്ത്രീകളെയും കുട്ടികളെയുമാണ് രാജ്യത്ത് കാണാതാകുന്നത്. റാന്നിയിൽ കർഷകനായ മത്തായിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമാണെന്നും അത് മഹാപാതകമാണെന്നും അദ്ദേഹം പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ചില തീവ്രവാദികളുടെയും മാധ്യമ ഗൂഢാലോചനയുടെയും ഇരയാവുകയാണ് ക്രൈസ്തവസമൂഹം. നമ്മൾ കണ്ടപരിചയിച്ച കേരളമല്ല അടുത്ത തലമുറ കാണാനിരിക്കുന്നതെന്നും വൈദികൻ പറഞ്ഞു. വിവിധ ജാതി - മത വിഭാഗത്തിൽ ഉൾപ്പെട്ടിരുന്നവർ സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഈ കേരളത്തിൽ ആ സന്തുലിതാവസ്ഥ താളം തെറ്റിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Xavier Khan Vattayil | കേരളം മാറിപ്പോയി; IS തീവ്രവാദികളുടെയും ജിഹാദികളുടെയും താവളമാണ് കേരളം: ഫാ. വട്ടായിൽ
Open in App
Home
Video
Impact Shorts
Web Stories