കരിപ്പൂർ വിമാന അപകടത്തിൽ മരിച്ച കോ പൈലറ്റ് അഖിലേഷ് ശർമയ്ക്ക് ആൺകുഞ്ഞ് പിറന്നു. ഇന്നലെ വൈകിട്ടോടെയാണ് അഖിലേഷിന്റെ ഭാര്യ മേഘ മഥുരയിലെ നായാതി ആശുപത്രിയിൽ കുഞ്ഞിന് ജന്മം നൽകിയത്.
കരിപ്പൂർ വിമാന അപകടം നടന്ന് ഒരു മാസം പിന്നിടുമ്പോഴാണ് അഖിലേഷിന്റെ ഭാര്യ കുഞ്ഞിന് ജന്മം നൽകിയത്. ഓഗസ്റ്റ് 7 നാണ് ദുബായിൽ നിന്നും 184 യാത്രക്കാരുമായി പുറപ്പെട്ട എയർ ഇന്ത്യ വിമാനം കരിപ്പൂർ വിമാനത്താവളത്തിൽ തകർന്നു വീണത്. പൈലറ്റ് ദീപക് സാഥെ, സഹ പൈലറ്റ് അഖിലേഷ് ശർമ അടക്കം 21 പേരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.
രണ്ട് വർഷം മുമ്പായിരുന്നു അഖിലേഷും മേഘയും തമ്മിലുള്ള വിവാഹം. അഖിലേഷിന്റെ വിയോഗ വാർത്ത മേഘയെ ആദ്യം അറിയിച്ചിരുന്നില്ല. സംസ്കാര ചടങ്ങുകൾക്ക് തൊട്ടു മുമ്പാണ് മേഘ വിവരം അറിഞ്ഞത്. മേഘയുടെ പ്രസവവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 21 മുതൽ അവധിയിൽ പ്രവേശിക്കാനിരിക്കേയായിരുന്നു അപകടം.
ഉത്തർപ്രദേശിലെ മഥുര സ്വദേശിയായ അഖിലേഷ് സ്വന്തം ഗ്രാമത്തിൽ നിന്നും പൈലറ്റാകുന്ന ആദ്യത്തെ ആളായിരുന്നു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.