TRENDING:

വൈക്കത്ത് മരിച്ച പെണ്‍കുട്ടികള്‍ ഉറ്റകൂട്ടുകാർ; ആറ്റില്‍ ചാടിയത് വിവാഹം നിശ്ചയിച്ചതോടെ വേര്‍പിരിയേണ്ടിവരുമെന്ന് ആശങ്കയെ തുടർന്ന്

Last Updated:

പിരിയാവാനാവാത്ത വിധം തീവ്രസൗഹൃദത്തിലായിരുന്നു ഇരുവരുമെന്നാണ് പൊലീസിന് ലഭിച്ച വിവരം. മിക്ക സമയത്തും ഒരുമിച്ചായിരുന്നു ഇരുവരും. ഇരുവരും പരസ്പരം വീടുകളില്‍ പോയി താമസിയ്ക്കുകയും ചെയ്തിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: തീവ്രസൗഹൃദത്തേത്തുടര്‍ന്നുണ്ടായ വേര്‍പിരിയല്‍ ആശങ്കകളാണ് കൊല്ലം സ്വദേശികളായ പെണ്‍കുട്ടികളെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ്. കൊല്ലം സ്വദേശികളായ അമൃതയും ആര്യയും പതിനാലാം തീയതി രാത്രി ഏഴരയോടെയാണ് വൈക്കം മുറിഞ്ഞപുഴ പാലത്തിൽ നിന്ന്  മൂവാറ്റുപുഴ ആറ്റിൽചാടിയത്.  ഇന്നു രാവിലെയോടെയാണ് ഇരുവരുടെയും മൃതദദേഹം കണ്ടെത്തിയത്.
advertisement

അഞ്ചല്‍ സ്വദേശികളായ 21 വയസുള്ള അമൃതയും ആര്യയും കൊല്ലത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനികളായിരുന്നു. പഠനകാലത്ത മുഴുവന്‍ സമയത്തും ഇവര്‍ ഒന്നിച്ചാണ് സമയം ചിലവഴിച്ചിരുന്നത്.

ശനിയാഴ്ച രാവിലെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വാങ്ങാനെന്ന പേരിലാണ് ഇരുവരും വീടുകളില്‍ നിന്ന് പുറപ്പെട്ടത്. എന്നാല്‍ വൈകുന്നേരമായിട്ടും മടങ്ങിയെത്താതെ വന്നതോടെ മാതാപിതാക്കള്‍ ചടയമംഗലം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വൈക്കത്തു നിന്നും ലഭിച്ച ചെരുപ്പും തൂവാലയും  ബന്ധുക്കള്‍ തിരിച്ചറിഞ്ഞതോടെ ആറ്റില്‍ ചാടിയത് അമൃതയും ആര്യയുമാണെന്ന് തിരിച്ചറിയുകയായിരുന്നു.

advertisement

തിരച്ചില്‍ തുടരുന്നതിനിടെ പൂച്ചാക്കലില്‍ ഇന്നു രാവിലെ തീരത്തോട് ചേര്‍ന്ന് ആദ്യം അമൃതയുടെ മൃതദേഹവും പെരുമ്പളം സൗത്തില്‍ നിന്ന് ആര്യയുടെ മൃതദേഹവും കണ്ടെത്തി.

പിരിയാവാനാവാത്ത വിധം തീവ്രസൗഹൃദത്തിലായിരുന്നു ഇരുവരുമെന്നാണ് പൊലീസിന് ലഭിച്ച വിവരം. മിക്ക സമയത്തും ഒരുമിച്ചായിരുന്നു ഇരുവരും. ഇരുവരും പരസ്പരം വീടുകളില്‍ പോയി താമസിയ്ക്കുകയും ചെയ്തിരുന്നു. വിദേശത്തു ജോലി ചെയ്തിരുന്ന അമൃതയുടെ പിതാവ് അടുത്തിടെ വിദേശത്തുനിന്നും വന്നിരുന്നു. പിതാവ് ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന 14 ദിവസം അമൃത ആര്യയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.

advertisement

ക്വാറന്റീന്‍ കാലാവധി കഴിഞ്ഞതോടെ അമൃതയുടെ മാതാപിതാക്കള്‍ വിവാഹ ആലോചനകളുമായി മുന്നോട്ടുപോവുകയും വിവാഹം നിശ്ചയ്ക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു ഇരുവരുമെന്ന് വിവരം ലഭിച്ചിരുന്നതായി പൊലീസ് പറയുന്നു. ഇതിനുശേഷമാണ് വൈക്കത്തേക്ക് പോന്നത്.

ഇരുവരെയും കാണാതായശേഷം  നടത്തിയ അന്വേഷണത്തില്‍ ആര്യയുടെ ഫോണ്‍ തിരുവല്ലയിലെ ലൊക്കേഷനില്‍ ഉള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ പിന്നീട് ഫോണ്‍ സ്വിച്ച് ഓഫായി. പിന്നീട് ഇരുവരും പാലത്തില്‍ നിന്നും ചാടിയ വിവരമാണ് പുറത്തുവന്നത്.

ശനിയാഴ്ച വൈകുന്നേരം പാലത്തിനു സമീപം രണ്ടു യുവതികളെ സംശയാസ്പദമായസാഹചര്യത്തില്‍ കണ്ടെത്തിയതായി മുറിഞ്ഞപുഴയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ വ്യക്തമാക്കിയിരുന്നു. ഇരുവരും പാലത്തില്‍ നിന്ന് ഒരുമിച്ച് നിന്ന് ഫോട്ടോയെടുത്തിരുന്നു. പാലത്തിന്റെ വടക്കുഭാഗത്തുനിന്ന് നടന്നുവന്ന പെണ്‍കുട്ടികള്‍ പാലത്തില്‍ നിന്നും ആറ്റിലേക്ക് ചാടുന്നതായി കണ്ടുവെന്ന് പുഴയ്ക്ക് സമീപം താമസിയ്ക്കുന്ന വീട്ടിലെ കുട്ടികള്‍ മാതാപിതാക്കളോട് പറഞ്ഞിരുന്നു.

advertisement

പിന്നീട് പൊലീസ് നടത്തിയ പരിശോധനയില്‍ പാലത്തില്‍ നിന്ന് തൂവാലയും ചെരുപ്പുകളും കണ്ടെത്തുകയായിരുന്നു. ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് രണ്ടു ദിവസമായി തെരച്ചില്‍ നടത്തിവരികയായിരുന്നു. വൈക്കം പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചുവരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. നിങ്ങൾക്കോ ​​നിങ്ങൾക്കറിയാവുന്ന ആർക്കെങ്കിലുമോ സഹായം ആവശ്യമുണ്ടെങ്കിൽ, ഈ ഹെൽപ്പ്ലൈനുകളിൽ ഏതിലെങ്കിലും വിളിക്കുക( ആശ്ര (മുംബൈ) 022-27546669, സ്നേഹ (ചെന്നൈ) 044-24640050, സുമൈത്രി (ഡൽഹി) 011-23389090, കൂജ് (ഗോവ) 0832- 2252525, ജീവൻ (ജംഷഡ്പൂർ) 065-76453841, പ്രതീക്ഷ (കൊച്ചി) 048-42448830, മൈത്രി (കൊച്ചി) 0484-2540530, റോഷ്നി (ഹൈദരാബാദ്) 040-66202000, ലൈഫ് ലൈൻ 033-64643267 (കൊൽക്കത്ത))

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വൈക്കത്ത് മരിച്ച പെണ്‍കുട്ടികള്‍ ഉറ്റകൂട്ടുകാർ; ആറ്റില്‍ ചാടിയത് വിവാഹം നിശ്ചയിച്ചതോടെ വേര്‍പിരിയേണ്ടിവരുമെന്ന് ആശങ്കയെ തുടർന്ന്
Open in App
Home
Video
Impact Shorts
Web Stories