വൈക്കത്ത് ആറ്റിലേക്ക് ചാടിയ രണ്ടു യുവതികളുടെയും മൃതദേഹം കണ്ടെത്തി
- Published by:Anuraj GR
- news18-malayalam
Last Updated:
വടക്കുഭാഗത്തുനിന്ന് നടന്നുവന്ന ഇവർ പാലത്തിൽനിന്ന് ആറ്റിൽ ചാടുകയായിരുന്നു. പുഴയോരത്തെ വീട്ടിലെ കുട്ടികൾ രണ്ടുപേർ ചാടുന്നതുകണ്ട് വീട്ടുകാരോട് പറഞ്ഞാണ് സംഭവം പുറത്തറിഞ്ഞത്
കോട്ടയം: വൈക്കം മുറിഞ്ഞപുഴ പാലത്തിൽ നിന്ന് മൂവാറ്റുപഴ
ആറ്റിലേക്ക് ചാടിയ രണ്ടു യുവതികളുടെയും മൃതദേഹം കണ്ടെത്തി. കൊല്ലം അഞ്ചൽ സ്വദേശിനി അമൃത[21], ആര്യ[21] എന്നിവരുടെ മൃതദേഹമാണ് ആലപ്പുഴ പൂച്ചാക്കൽ ഭാഗത്ത് നിന്ന് കണ്ടെത്തിയത്. ആര്യയുടെ മൃതദേഹം പെരുമ്പളത്തുനിന്നാണ് കണ്ടെത്തിയത്. പതിനാലാം തീയതി രാത്രി ഏഴരയോടെയാണ് രണ്ട് യുവതികൾ ആറ്റിലേക്ക് ചാടിയത്. ഇന്നു രാവിലെയോടെയാണ് ഇരുവരുടെയും മൃതദേഹം തീരത്ത് അടിഞ്ഞത്.
വടക്കുഭാഗത്തുനിന്ന് നടന്നുവന്ന ഇവർ പാലത്തിൽനിന്ന് ആറ്റിൽ ചാടുകയായിരുന്നു. പുഴയോരത്തെ വീട്ടിലെ കുട്ടികൾ രണ്ടുപേർ ചാടുന്നതുകണ്ട് വീട്ടുകാരോട് പറഞ്ഞാണ് സംഭവം പുറത്തറിഞ്ഞത്. വീട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് വൈക്കം പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.
advertisement
പാലത്തിന് സമീപത്തു നിന്നും യുവതികളുടെ ചെരുപ്പും കർച്ചീഫും കണ്ടെത്തിയിരുന്നു. കഴിഞ്ഞദിവസം കൊല്ലം ചടയമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് 21 വയസ്സുള്ള രണ്ട് യുവതികളെ കാണാതായിരുന്നു. പാലത്തിൽനിന്ന് ലഭിച്ച ചെരിപ്പിൻെറ ഫോട്ടോ ചടയമംഗലം പൊലീസിന് അയച്ചുകൊടുത്തു. ചെരിപ്പുകളിലൊന്ന് കാണാതായ ഒരു യുവതിയുടേതാണെന്ന് തിരിച്ചറിഞ്ഞു. കാണാതായ യുവതികളാണ് പുഴയിൽ ചാടിയതെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത് ഇങ്ങനെയാണ്.
advertisement
കഴിഞ്ഞ ദിവസം കൊല്ലം അഞ്ചൽ അറയ്ക്കൽ നിന്നാണ് ഇരുവരെയും കാണാതായത്. അറയ്ക്കൽ സ്വദേശികളായ ഇരുവരും ഉറ്റ സുഹൃത്തുക്കളാണ്. വൈക്കം പോലീസ് നടപടികളാരംഭിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 16, 2020 11:26 AM IST