മാർച്ച് 23 ന് കോന്നിയിലെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രസംഗിക്കുന്നതിനിടെയാണ് സംഭവം. 'സിഎമ്മേ ഒരു ചോദ്യം...' എന്ന് വിളിച്ചു ചോദിച്ചയാളോടാണ് എന്ന് മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചത്.
അടിസ്ഥാന സൗകര്യ വികസനത്തെക്കുറിച്ച് സംസാരിക്കവെ ആയിരുന്നു ഇത്. 'സിഎമ്മേ ഒരു ചോദ്യം...' എന്ന് വിളിച്ചു ചോദിച്ച ദാസിനോട് 'അത് വീട്ടിൽ പോയി ചോദിച്ചാൽ മതി' എന്ന് മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചത്. ചോദ്യം ആരംഭിക്കുന്നതിന് മുൻപ് തന്നെ വീട്ടിൽ പോയി ചോദിക്കൂ എന്ന് മുഖ്യമന്ത്രി മറുപടി നൽകുകയായിരുന്നു.
advertisement
വികസനത്തെ കുറിച്ചും കേന്ദ്ര ഫണ്ട് കിട്ടാത്തതിനെ കുറിച്ചുമായിരുന്നു ചോദ്യമെന്ന് ദാസ് പി ജോർജ് പറഞ്ഞു.
അതേസമയം, തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ മുഖ്യമന്ത്രിയുടെ പെരുമാറ്റവും മറുപടിയും ആയുധമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Kerala
First Published :
Mar 24, 2026 10:28 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ചോദ്യം ചോദിച്ചത് എന്റെ തെറ്റ്' വീട്ടിൽ പോയി ചോദിക്കാൻ മുഖ്യമന്ത്രി പറഞ്ഞത് സജീവ പ്രവർത്തകനോട്
