എന്നാൽ സെക്രട്ടേറിയറ്റിലെ 83 ക്യാമറകളിൽ ചീഫ് സെക്രട്ടറിയുടെ ഓഫിസിലെ 4 ക്യാമറകൾ കുറച്ചു കാലം പ്രവർത്തിച്ചില്ലെന്നു ഹണി അറിയിച്ചു. മേയിൽ ഇടിമിന്നൽ ഉണ്ടായപ്പോൾ കേടായതാണെന്നും ഇവ പിന്നീടു നന്നാക്കിയെന്നുമാണ് വിശദീകരണം.
TRENDING:സ്വർണം മാറ്റി മുക്കുപണ്ടം വച്ചു; നെടുങ്കണ്ടത്ത് വീട്ടിൽ നിന്നും കള്ളൻ കവർന്നത് 23 പവൻ[NEWS]Covid 19 | വീടിനുള്ളിൽവെച്ചുതന്നെ മിക്കവരും രോഗബാധിതരായേക്കും; ഒഴിവാക്കാൻ കഴിയില്ലെന്ന് പുതിയ പഠനം[PHOTOS]Covid 19 | പ്രധാനമന്ത്രിയുടെ അഭിനന്ദനം ഏറ്റുവാങ്ങിയ കർണാടകയിലെ കർഷകന് കോവിഡ് സ്ഥിരീകരിച്ചു[PHOTOS]
advertisement
നോർത്ത് ബ്ലോക്കിലെ നാലാം നിലയിലാണു മുഖ്യമന്ത്രിയുടെ ഓഫിസ്, അഞ്ചാം നിലയിൽ ശിവശങ്കറിന്റെയും. ഇവിടത്തെ ക്യാമറ ദൃശ്യങ്ങൾ ലഭ്യമാണെന്നു ഹണി എൻഐഎ ഉദ്യോഗസ്ഥരെ അറിയിച്ചു. സ്വർണക്കടത്തു പ്രതികൾക്കു സെക്രട്ടേറിയറ്റിലെ ശക്തമായ സെക്യൂരിറ്റി സംവിധാനം മറികടന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ബ്ലോക്കിൽ എത്താൻ സംഘടനാ നേതാക്കൾ സഹായം ചെതെന്ന ആരോപണവും ശക്തമാണ്.
സെക്രട്ടേറിയറ്റിലെ സിസിടിവിയിൽ കഴിഞ്ഞ ഒരു വർഷത്തെ ദൃശ്യങ്ങൾ ശേഖരിച്ചു വയ്ക്കാൻ സാധിക്കും. വിഎസ് സർക്കാരിന്റെ കാലത്താണ് സിസിടിവി സ്ഥാപിച്ചതെങ്കിലും അന്നു 14 ദിവസത്തെ ദൃശ്യങ്ങൾ ശേഖരിക്കാനുള്ള സംവിധാനമേ ഉണ്ടായിരുന്നുള്ളൂ. ആറു മാസത്തെ ദൃശ്യങ്ങൾ ശേഖരിച്ചു വയ്ക്കണമെന്നു സോളർ കേസ് അന്വേഷണ കമ്മിഷൻ ശുപാർശ ചെയ്തതിനെ തുടർന്നാണു യു.ഡ്.എഫ് സർക്കാർ ഒരു വർഷം വരെയുള്ള ദൃശ്യങ്ങൾ ശേഖരിക്കാനുള്ള സാങ്കേതിക സൗകര്യം ഒരുക്കിയത്.
ഇടിമിന്നലിൽ സിസിടിവി ക്യാമറ കേടായാലും ദൃശ്യങ്ങൾ നഷ്ടപ്പെടില്ലെന്നു സാങ്കേതിക വിദഗ്ധർ പറയുന്നു.