തനിക്ക് കടുത്ത നടുവേദനയുണ്ടെന്ന് ശിവശങ്കർ ഡോക്ടർമാരോട് പറഞ്ഞിരുന്നു. മെഡിക്കല്‍ കോളേജിലെത്തിച്ച ശിവശങ്കറിനെ ന്യൂറോളജി വിഭാഗത്തിലേക്ക് പരിശോധനയ്ക്ക് മാറ്റി. വിദഗ്ധ പരിശോധന വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ് പറഞ്ഞിരുന്നു. ഇതിനാല്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ശിവശങ്കറിന്റെ നട്ടെല്ലിന്റെ കശേരു പരിശോധന നടത്തും. പരിശോധനയിൽ ഡിസ്ക് തകരാർ കണ്ടെത്തിയതായാണ് വിവരം. അതേസമയം ഹൃദയസംബന്ധമായ പ്രശ്നങ്ങളില്ലെന്നും രക്തസമ്മർദം സാധാരണനിലയിലാണെന്നും മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ശിവശങ്കറിനെ ശ്രീചിത്ര മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിക്കാൻ കസ്റ്റംസ് ശ്രമം നടത്തിയിരുന്നു. എന്നാല്‍ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. തുടർന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ഇദ്ദേഹത്തെ മാറ്റിയത്.
advertisement
ഇതിനിടെ മാധ്യമപ്രവർത്തകർക്കു നേരെ സ്വകാര്യ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരുടെ ഭാഗത്ത് നിന്നും കൈയ്യേറ്റ ശ്രമമുണ്ടായി.