സ്കൂളുകളിൽ എത്തി പാഠപുസ്തകങ്ങൾ വാങ്ങാൻ കഴിയാത്തവർക്കാണ് പുസ്തകങ്ങൾ വീടുകളിൽ എത്തിച്ച് നൽകുന്നത്. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിലെ ഒന്നാം ക്ലാസുകാരനായ അഭീനാഥിൻറെ വീട്ടിൽ പൊതു വിദ്യാഭ്യാസ ഡയറക്ടറായ ജീവൻ ബാബുവാണ് പുസ്തങ്ങൾ എത്തിച്ച് നൽകിയത്. വിദ്യാർഥികൾക്ക് എല്ലാവിധ ആശംസകളും പൊതു വിദ്യാഭ്യാസ ഡയറക്ടർ നേർന്നു.
TRENDING:ചൈനീസ് നിർമ്മിത ആപ്പുകൾ കണ്ടെത്തി നീക്കം ചെയ്യുന്ന ആപ്പ് വൈറലാകുന്നു[NEWS]COVID 19 രൂക്ഷ രാജ്യങ്ങളിൽ ഇന്ത്യ ഏഴാമത്; രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് [NEWS]സംസ്ഥാനത്ത് ട്രെയിൻ സർവീസ് പുനഃരാരംഭിച്ചു; യാത്രക്കാരുടെ ശ്രദ്ധയ്ക്ക് [NEWS]
advertisement
സ്കൂളുകൾ തുറക്കുന്നതിന് മുൻപ് തന്നെ മുഴുവൻ വിദ്യാർഥികൾക്കും പുസ്തകം ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഓൺലൈൻ ക്ലാസ് സംബന്ധിച്ച് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അദേഹം പറഞ്ഞു. കോട്ടൺ ഹിൽ എൽ പി സ്കൂളിലെ 400 ഓളം വിദ്യാർഥികൾക്കാണ് സ്കൂൾ അധികൃതർ വീടുകളിൽ പുസ്തകങ്ങൾ എത്തിച്ച് നൽകുന്നത്. കോട്ടൺ ഹില്ലിന് സമാനമായി സംസ്ഥാനത്തെ മറ്റ് സ്കൂളുകളും വിദ്യാർഥികൾക്ക് വീടുകളിൽ പുസ്തകം എത്തിച്ച് നൽകുന്നുണ്ട്.