COVID 19 രൂക്ഷ രാജ്യങ്ങളിൽ ഇന്ത്യ ഏഴാമത്; രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക്
- Published by:Naseeba TC
- news18-malayalam
Last Updated:
പട്ടികയിൽ ഇറ്റലിക്കും ഫ്രാൻസിനും പിന്നാലെയാണ് ഇന്ത്യയുടെ സ്ഥാനം.
ന്യൂഡൽഹി: ലോകത്ത് കോവിഡ് രൂക്ഷ രാജ്യങ്ങളിൽ ഇന്ത്യ ഏഴാമത്. നേരത്തേ പട്ടികയിൽ ഒമ്പതാമതായിരുന്നു രാജ്യം. ജോൺ ഹോപ്കിൻസ് സർവകലാശാലയുടേതാണ് കണക്കുകൾ.
രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്. 1,89,765 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. പട്ടികയിൽ ഇറ്റലിക്കും ഫ്രാൻസിനും പിന്നാലെയാണ് ഇന്ത്യയുടെ സ്ഥാനം. ശനിയാഴ്ച്ച മാത്രം 8,380 പുതിയ കേസുകളാണ് ഇന്ത്യയിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.
ഇന്ത്യയിൽ മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും ഗുജറാത്തിലുമാണ് കോവിഡ് 19 ഏറ്റവും രൂക്ഷമായത്. മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 2,487 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 2,286 പേരാണ് ഇവിടെ മരിച്ചത്.
TRENDING:George Floyd Murder | പ്രതിഷേധക്കാർക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റി ന്യൂയോർക്ക് പൊലീസ്; വീഡിയോ വൈറൽ[NEWS]Lockdown 5.0 | കേരളത്തിൽ എങ്ങനെ; വെല്ലുവിളികൾ എന്തൊക്കെ? [NEWS]കേരളത്തിൽ ഒരു കോവിഡ് മരണം കൂടി; ചികിത്സയിലിരുന്ന കോഴിക്കോട് സ്വദേശിനി മരിച്ചു [NEWS]
തമിഴ്നാട്ടിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന രോഗികളുടെ എണ്ണം ആയിരം കടന്നു. ഇന്നലെ മാത്രം 1,149 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് . ഗുജറാത്തിലെ മരണ സംഖ്യയും ആയിരം കടന്നു.
advertisement
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 62 ലക്ഷത്തി 59,000 കടന്നു. ഇന്നലെമാത്രം ഒരുലക്ഷത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചു. മൂന്ന് ലക്ഷത്തി എഴുപത്തിമൂവായിരത്തിലേറെ പേർ ഇതുവരെ മരിച്ചു. അമേരിക്കയിൽ ഇന്നലെ 630 പേർ മരിച്ചതോടെ ആകെ മരണം ഒരുലക്ഷത്തി ആറായിരം കടന്നു. ബ്രസീലിൽ രോഗബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. മരണം മുപ്പതിനായിരത്തിലേക്ക് അടുക്കുന്നു.
റഷ്യയിൽ മരണം നാല് ലക്ഷം പിന്നിട്ടു. റഷ്യയും ബ്രിട്ടനും ഒഴികെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ ഇന്നലെ 100ൽ താഴെ മാത്രമാണ് മരണനിരക്ക്. ബ്രിട്ടനിൽ ലോക്ഡൗൺ ഇളവുകൾ ഇന്ന് നിലവിൽ വരും.
advertisement
Location :
First Published :
June 01, 2020 7:56 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19 രൂക്ഷ രാജ്യങ്ങളിൽ ഇന്ത്യ ഏഴാമത്; രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക്