TRENDING:

KT Jaleel | ചീമുട്ട, കരിങ്കൊടി, ലാത്തിവീശൽ; മന്ത്രി കെ.ടി. ജലീൽ 329 കിലോമീറ്റർ സഞ്ചരിച്ചതിങ്ങനെ

Last Updated:

പാരിപ്പള്ളിയിൽ മന്ത്രിയുടെ വാഹനത്തിനുമുന്നിലേക്ക് പ്രവർത്തകർ എടുത്തുചാടി. അതിനിടെ പ്രതിഷേധക്കാരുടെ വാഹനത്തിലേക്ക് പൈലറ്റ് വാഹനം ഇടിച്ചുകയറ്റാൻ ശ്രമിച്ചതായും ആരോപണമുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തി​രു​വ​ന​ന്ത​പു​രം: എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ.ടി ജലീൽ കനത്ത പ്രതിഷേധങ്ങൾക്കിടെ വളാഞ്ചേരിയിൽനിന്ന് തിരുവനന്തപുരത്തെത്തി. ഞായറാഴ്ച വൈകിട്ട് നാലിന് വളാഞ്ചേരിയിൽനിന്ന് പുറപ്പെട്ട മന്ത്രി വൈകിട്ട് ഒന്‍പതരയോടെയാണ് തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെത്തിയത്.വഴിനീളെ യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകർ മന്ത്രിയെ കരിങ്കൊടി കാണിച്ചു. മിക്കസ്ഥലങ്ങളിലും പ്രതിഷേധക്കാരും പൊലീസുകാരും തമ്മിൽ ബലപ്രയോഗം ഉണ്ടായി.
advertisement

നേരത്തേ, വീടിനു മുന്നിൽ ബിജെപി പ്രവർത്തകർ മന്ത്രിയെ കരിങ്കൊടി കാണിച്ചു. പിന്നീട്, യാത്രയ്ക്കിടെ ചങ്ങരംകുളത്തും കാവുംപുറത്തും പെരുമ്പിലാവിലും മന്ത്രിയെ കരിങ്കൊടി കാട്ടി. കൊച്ചി പാലിയേക്കരയിൽ മന്ത്രിയുടെ വാഹനവ്യൂഹത്തിന് മുൻപിലേയ്ക്ക് ചാടി യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ തടയാൻ ശ്രമിച്ചു. പൊലീസ് ജീപ്പിൽ തട്ടി യൂത്ത് കോൺഗ്രസ് നേതാവ് സജീർ ബാബുവിന്റെ കൈയ്യൊടിഞ്ഞു. അങ്കമാലിയിലും പ്രതിഷേധമുണ്ടായി.

യാത്രയ്ക്കിടെ കെ.ടി.ജലീലിനെതിരെ കൊല്ലം ജില്ലയിൽ വ്യാപക പ്രതിഷേധങ്ങളുണ്ടായി. വാഹനത്തിനു നേരെ കരുനാഗപ്പള്ളിയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞു. കൊട്ടിയത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.

advertisement

പാരിപ്പള്ളിയിൽ മന്ത്രിയുടെ വാഹനത്തിനുമുന്നിലേക്ക് പ്രവർത്തകർ എടുത്തുചാടി. അതിനിടെ പ്രതിഷേധക്കാരുടെ വാഹനത്തിലേക്ക് പൈലറ്റ് വാഹനം ഇടിച്ചുകയറ്റാൻ ശ്രമിച്ചതായും ആരോപണമുണ്ട്. ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് വാഹനത്തിനു നേരെ ചീമുട്ടയെറിഞ്ഞു,

അതിനിടെ മന്ത്രി കെ. ടി. ജലീലിനെതിരെ നടക്കുന്ന വേട്ടയാടല്‍ അപകടകരമായ തലത്തിലേക്ക് നീങ്ങുന്നുവെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. ഇപ്പോള്‍ ടിവിയില്‍ കണ്ടത് മന്ത്രി ജലീലിന്റെ തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ പാരിപ്പള്ളിയില്‍ വെച്ച്‌ വേഗത്തില്‍ വരുന്ന മന്ത്രിയുടെ വാഹനത്തിന് കുറുകെ മറ്റൊരു വാഹനം വെച്ച്‌ അപായപ്പെടുത്താന്‍ ശ്രമം നടന്നുവെന്നതാണെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

advertisement

You may also like:'സുഖത്തിലും ദു:ഖത്തിലും ഒരുമിച്ചു കൂടെ ഉണ്ടാകണം എന്ന് പഠിപ്പിച്ചവർക്ക്' വിവാഹ വാർഷികാശംസകൾ നേർന്ന് ജഗതിയുടെ മകൾ [NEWS]'മലയാള സിനിമയിലെ ഷാഡോ പ്രൊഡ്യൂസേഴ്സ് ക്രിസ്തുമതത്തെ അപഹസിക്കുന്നു': കെസിബിസി​ [NEWS] Sunny Leone| 'ചീത്ത കാര്യങ്ങൾ മാത്രമല്ല നല്ലതും ഒരുപാട് ഉണ്ട്': ബോളിവുഡിനെ കുറിച്ച് സണ്ണി ലിയോണി [NEWS]

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

'വേഗത്തില്‍ ഓടി വരുന്ന വാഹനത്തിനു മുന്നില്‍ പെട്ടെന്ന് മറ്റൊരു വാഹനം കുറുകെ വയ്ക്കുന്നത് ഉണ്ടാക്കുന്ന അപകടം എത്ര ഭീകരം ആകും എന്നത് അറിയാത്തവരാണോ ഇത്തരത്തിലൊരു നീക്കം നടത്തിയത്. ഇത് സമരത്തിന്റെ രൂപം അല്ല. ആസൂത്രിതമായി അപകടപ്പെടുത്താന്‍ നടത്തിയ നീക്കം തന്നെയാണ് എന്നതില്‍ സംശയമില്ല. മന്ത്രി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്'- ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
KT Jaleel | ചീമുട്ട, കരിങ്കൊടി, ലാത്തിവീശൽ; മന്ത്രി കെ.ടി. ജലീൽ 329 കിലോമീറ്റർ സഞ്ചരിച്ചതിങ്ങനെ
Open in App
Home
Video
Impact Shorts
Web Stories