നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • KT Jaleel | മന്ത്രിയുടെ കാർ വ്യവസായിയുടെ വീട്ടിൽ ഒതുക്കി; ജലീൽ ചോദ്യം ചെയ്യലിന് എത്തിയത് സ്വകാര്യ വാഹനത്തിൽ

  KT Jaleel | മന്ത്രിയുടെ കാർ വ്യവസായിയുടെ വീട്ടിൽ ഒതുക്കി; ജലീൽ ചോദ്യം ചെയ്യലിന് എത്തിയത് സ്വകാര്യ വാഹനത്തിൽ

  മാധ്യമങ്ങൾ അറിയാതിരിക്കാൻ സ്വകാര്യ വാഹനത്തിലാണ് മന്ത്രി ഇ.ഡി ഓഫീസിലെത്തിയത്.

  News18 Malayalam

  News18 Malayalam

  • Share this:
   കൊച്ചി: സ്വർണക്കടത്ത് കേസിൽ മന്ത്രി കെ.ടി ജലീൽ ചോദ്യം ചെയ്യലിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായത് അതീവ രഹസ്യമായി. മാധ്യമങ്ങൾ അറിയാതിരിക്കാൻ സ്വകാര്യ വാഹനത്തിലാണ് മന്ത്രി ഇ.ഡി ഓഫീസിലെത്തിയത്. മന്ത്രിയുടെ ഔദ്യോഗികവാഹനം അരൂരിലെ വ്യവസായിയുടെ വീട്ടിൽ നിർത്തിയിട്ട ശേഷമാണ് സ്വകാര്യ വാഹനത്തിൽ ഇഡി ഓഫിസിലേക്ക് പോയത്.

   ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി നോട്ടീസ് നൽകിയ വിവരം കഴിഞ്ഞ ദിവസം മാധ്യമ പ്രവർത്തകർ ആരാഞ്ഞെങ്കിലും മന്ത്രി അത് നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വെള്ളിയാഴ്ച രാവിലെ ഒൻപതരയ്ക്ക് ഇ.ഡിക്ക് മുന്നിൽ മന്ത്രി ഹാജരായത്. മന്ത്രിയെ ഇ.ഡി ചോദ്യം ചെയ്ത വിവരം വൈകിട്ടോടെ ന്യൂസ് 18 കേരളയാണ് ആദ്യം പുറത്തുവിട്ടത്.

   മന്ത്രിയെ ചോദ്യം ചെയ്ത വിവരം ഇ.ഡി സ്ഥിരീകരിച്ചിട്ടുണ്ട്. പ്രാഥമികഘട്ട ചോദ്യം ചെയ്യല്‍ മാത്രമാണ് വെള്ളിയാഴ്ച നടന്നത്. യുഎഇ കോണ്‍സുലേറ്റ് ജനറലുമായുള്ള ബന്ധം, സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായുള്ള ബന്ധം, നയതന്ത്രമാര്‍ഗത്തില്‍ മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നത് തുടങ്ങിയ കാര്യങ്ങളാണ് ജലീലിനോട് ചോദിച്ചറിഞ്ഞത്.

   യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്നും കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയെന്ന ആരോപണമാണ് മന്ത്രി കെ.ടി.ജലീലിനെതിരെ ഉയർന്നിരിക്കുന്നത്. സ്വർണക്കടത്ത് കേസ് അന്വേഷണത്തിനിടെയാണ് ഇക്കാര്യം പുറത്തുവന്നത്. ഇതിനിടെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.
   Published by:Aneesh Anirudhan
   First published:
   )}