TRENDING:

Kerala Congress | ജോസ് കെ. മാണിക്ക് 'രണ്ടില' അനുവദിച്ച നടപടിക്ക് സ്റ്റേ: ഹൈക്കോടതി ഉത്തരവ് പി.ജെ ജോസഫിന്റെ ഹർജിയിൽ

Last Updated:

തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ പി.ജെ ജോസഫ് നല്‍കിയ ഹര്‍ജി ഫയലിൽ സ്വീകരിച്ചു കൊണ്ടാണ് കോടതി സ്റ്റേ അനുവദിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന് 'രണ്ടില' ചിഹ്നം അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി കേരള ഹൈക്കോടതി ഒരു മാസത്തേക്ക് സ്‌റ്റേ ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ പി.ജെ ജോസഫ് നല്‍കിയ ഹര്‍ജി ഫയലിൽ സ്വീകരിച്ചു കൊണ്ടാണ് കോടതി സ്റ്റേ അനുവദിച്ചത്.
advertisement

രണ്ടില അനുവദിച്ചത് കമ്മീഷനിലെ ഒരംഗത്തിന്റെ എതിർപ്പ് മറികടന്നാണെന്നും വസ്തുതകളും തെളിവുകളും പരിശോധിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പി.ജെ.ജോസഫ് ഹൈക്കോടതിയെ സമീപിച്ചത്. ഭൂരിപക്ഷം അംഗങ്ങളുടെ അഭിപ്രായം ജോസ് കെ. മാണിക്ക് അനുകൂലമായിരുന്നെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തല്‍ ശരിയല്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ഈ വാദങ്ങള്‍ പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം താല്‍കാലികമായി  സ്റ്റേ ചെയ്തിരിക്കുന്നത്. കേസ് ഒക്ടോബർ ഒന്നിന് പരിഗണിക്കും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കേരള കോൺഗ്രസ് എം വർക്കിങ് ചെയർമാൻ താനാണെന്നും ജോസഫ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പാർട്ടി ഭരണഘടനയനുസരിച്ചാണ് തന്നെതെരഞ്ഞെടുത്തത്. 2019 ജൂൺ 16ന് സംസ്ഥാന കമ്മിറ്റി യോഗം തന്നെ ചെയർമാനായി തെരഞ്ഞെടുത്തെന്ന ജോസ് കെ.മാണിയുടെ അവകാശവാദം ശരിയല്ല. യോഗത്തിനും തെരഞ്ഞെടുപ്പിനും സാധുതയില്ലെന്ന സിവിൽ കോടതിയുടെ ഉത്തരവ് നിലവിലുണ്ടെന്നും ജോസഫ് ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Congress | ജോസ് കെ. മാണിക്ക് 'രണ്ടില' അനുവദിച്ച നടപടിക്ക് സ്റ്റേ: ഹൈക്കോടതി ഉത്തരവ് പി.ജെ ജോസഫിന്റെ ഹർജിയിൽ
Open in App
Home
Video
Impact Shorts
Web Stories