രണ്ടില അനുവദിക്കുന്നതിനെ എതിർത്ത് തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലാവാസ; ജോസഫ് പക്ഷം കോടതിയിലേക്ക്

ജോസ്, ജോസഫ് പക്ഷങ്ങളെ കേരള കോൺഗ്രസായി അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗം അശോക് ലാവാസ സ്വീകരിച്ചത്.

News18 Malayalam | news18-malayalam
Updated: September 1, 2020, 3:42 PM IST
രണ്ടില അനുവദിക്കുന്നതിനെ എതിർത്ത് തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക്  ലാവാസ; ജോസഫ് പക്ഷം കോടതിയിലേക്ക്
ജോസ് കെ. മാണി, പിജെ ജോസഫ്
  • Share this:
കോട്ടയം: തെരഞ്ഞെടുപ്പ് ചിഹ്നമായ 'രണ്ടില' ജോസ് പക്ഷത്തിന് നൽകിയ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തിനെതിരെ നിയമ പോരാട്ടത്തിനൊരുങ്ങി കേരള കോൺഗ്രസ് ജോസഫ് വിഭാഗം. തെരഞ്ഞെടുപ്പ് കമ്മീഷണർ അസോക് ലാവാസയുടെ വിയോജന കുറിപ്പോടെയാണ് മറ്റു രണ്ട് അംഗങ്ങളുടെ തീരുമാനം പരിഗണിച്ച് ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നം ലഭിച്ചത്. കമ്മിഷൻ അംഗത്തിന്റെ ഈ വിയോജിപ്പ് ചൂണ്ടിക്കാട്ടി ഡൽഹി ഹൈകോടതിയെ സമീപിക്കുമെന്നാണ് പി.ജെ ജോസഫ് വ്യക്തമാക്കിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷൻ വിധിയിൽ നിയമപരമായും വസ്തുതാപരമായും പിശകുണ്ടെന്നും ഒരു കമ്മീഷൻ അംഗം എതിർപ്പ് രേഖപെടുത്തിയിട്ടുണ്ടെന്നും പി.ജെ ജോസഫ്  ഇന്നലെ പ്രതികരിച്ചിരുന്നു.

ജോസ്, ജോസഫ് പക്ഷങ്ങളെ കേരള കോൺഗ്രസായി അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലാവാസ സ്വീകരിച്ചത്.  പാർട്ടിയിൽ ജോസ് കെ മാണിക്കാണ് പിന്തുണയെന്ന അഭിപ്രായമാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയും  അംഗം സുശീൽ ചന്ദ്രയും പങ്കുവച്ചിരിക്കുന്നത്. 305 സംസ്ഥാന കമ്മിറ്റി അംഗങ്ങൾ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നിലപാട്.

അതേസമയം സത്യവാങ്മൂലത്തിന്റെ വിശ്വാസ്യതയിൽ സംശയമുണ്ടെന്നും ഇരുവിഭാഗങ്ങളെയും കേരള കോൺഗ്രസായി പരിഗണിക്കാനാകില്ലെന്നും ലാവാസ വ്യക്തമാക്കി. കൂടാതെ, പല പേരുകളും ആവർത്തിക്കുകയോ മുഴുവൻ പേരും വെളിപ്പെടുത്താതിരിക്കുകയോ ചെയ്തിട്ടുണ്ടെന്നും ലാവാസ തന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു.

എന്നാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രമെ ശേഷിക്കുന്നുള്ളെന്നും ആ സാഹചര്യത്തിൽ പുതിയ സത്യവാങ്മൂലം ആവശ്യപ്പെടുന്നത് നടപടികൾ വൈകിപ്പിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് മറ്റു രണ്ടംഗങ്ങൾ രണ്ടില ജോസ് പക്ഷത്തിന് നൽകാൻ വിധിച്ചത്.

ചിഹ്നം അനുവദിച്ചുള്ള ഉത്തരവിൽ ലാവാസയുടെ അഭിപ്രായ പ്രകടനങ്ങളാകും ജോസഫ് പക്ഷം കോടതിയിൽ ജോസ് കെ മാണിക്കെതിരെ ആയുധമാക്കുക.  കമ്മീഷൻ തന്നെ വിശ്വസനീയമല്ലെന്നും ചൂണ്ടിക്കാട്ടിയ സംസ്ഥാന കമ്മറ്റി അംഗങ്ങളുടെ സത്യവാങ്മൂലം ആധാരമാക്കിയുള്ള വിധിക്ക് നിയമ സാധുതയില്ലെന്ന് കോടതിയെ ബോധ്യപ്പെടുത്തുമെന്നും ജോസഫ് പക്ഷം വ്യക്തമാക്കുന്നു.

പാർട്ടി പിളർന്നെന്ന മുൻ വിധിയോടെയാണ് കമ്മീഷൻ വിധി പ്രഖ്യാപിച്ചിരിക്കുന്നത്. പിളർന്നെങ്കിൽ എന്ത് കൊണ്ട് റോഷിയും ജയരാജും കേസ് കൊടുത്തതിന് ശേഷം പാർലമൻ്ററി പാർട്ടിയിൽ പങ്കെടുക്കാൻ കഴിയുകയില്ലെന്ന കത്ത് പി.ജെ ജോസഫിനയച്ചു? എന്ത് കൊണ്ട് റോഷി പി ജെ ജോസഫിനും, സി ഫ് തോമസിനും, മോൻസ് ജോസഫിനും വിപ്പയച്ചു? തുടങ്ങിയ ചോദ്യങ്ങളും കോടതിയിൽ ഉന്നയിക്കും.

Published by: Aneesh Anirudhan
First published: September 1, 2020, 12:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading