കോട്ടയം: കേരള കോണ്‍ഗ്രസ് രണ്ടില ചിഹ്നത്തെ ചൊല്ലിയുള്ള തർക്കത്തിൽ ഒടുവിൽ ജോസ്.കെ.മാണിക്ക് അന്തിമ വിജയം. ചിഹ്നവും പദവിയും ജോസ്.കെ.മാണിക്ക് അനുവദിച്ചുകൊണ്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചു.
പാര്‍ട്ടിയുടെ പേരും ജോസ് കെ മാണിക്കായിരിക്കും. ഇതോടെ ദീർഘനാളായി തുടരുന്ന ജോസ് - ജോസഫ് തര്‍ക്കത്തില്‍ ജോസ്.കെ.മാണിക്ക് നിര്‍ണായക നേട്ടമായി.
You may also like:ലഡാക്കിൽ വീണ്ടും സംഘർഷം; അതിക്രമിച്ച് കടക്കാനുള്ള ചൈനീസ് ശ്രമം തടഞ്ഞ് ഇന്ത്യ [NEWS]പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: നിക്ഷേപം മാറ്റിയത് 21 കമ്പനികളിലേക്ക്: [NEWS] ആന്ധ്രാപ്രദേശിൽ 'പ്രസിഡന്റ് മെഡൽ' ബ്രാൻഡിൽ മദ്യം; മുഖ്യമന്ത്രിക്കെതിരെ തെലുഗുദേശം പാർട്ടി [NEWS]
ഇരുവിഭാഗവും ഏറെനാളായി ചിഹ്നത്തിനായി പോരടിക്കുകയായിരുന്നു. തർക്കത്തിന്റെ ഭാഗമായി കഴിഞ്ഞ പാലാ ഉപ തെരഞ്ഞെടുപ്പിൽ ജോസ്.കെ.മാണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നം അനുവദിച്ചിരുന്നില്ല. തർക്കത്തിന്റെ ഭാഗമായി മാണിയുടെ പൊന്നാപുരം കോട്ടയായിരുന്ന പാലായിൽ ജോസ്.കെ.മാണിയുടെ സ്ഥാനാർത്ഥി പരാജയപ്പെടുകയും മാണി.സി.കാപ്പൻ വിജയിക്കുകയും ചെയ്തു.
ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് പി.ജെ ജോസഫ് പറഞ്ഞു.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ മൂന്ന് അംഗങ്ങളില്‍ രണ്ടുപേരുടെ പിന്തുണയോടെയാണ് ചിഹ്നം ജോസ്.കെ.മാണി വിഭാഗത്തിന് നല്‍കാന്‍ തീരുമാനിച്ചത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി കമ്മീഷന്റെ തീരുമാനം ജോസ്.കെ.മാണിക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chief Election Commissioner, Election Commission, Election commission of india, Jose K Mani, Pj joseph, Pj joseph issue