TRENDING:

രാജ്യസഭാ തെരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് തിരിച്ചടി

Last Updated:

കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് മാറ്റിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: കേരളത്തില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളിലേക്ക് മെയ് രണ്ടിനകം തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. പുതിയ അംഗങ്ങള്‍ക്കാണ് വോട്ടു ചെയ്യാനവകാശമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദത്തെ തള്ളിയാണ് ഹൈക്കോടതി നിര്‍ണ്ണായക വിധി പ്രഖ്യാപിച്ചത്.
advertisement

ഏപ്രില്‍ ആദ്യവാരം നടത്താനിരുന്ന തെരഞ്ഞെടുപ്പ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മാറ്റിവെച്ചതിനെതിരെ നിയമസഭാ സെക്രട്ടറിയും സി പി എം നേതാവ് എസ് ശര്‍മ്മയും നല്‍കിയ ഹര്‍ജികള്‍ അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്.

COVID 19 | രണ്ടാംഘട്ടത്തെ പ്രതിരോധിക്കാൻ മാസ്ക് ധരിക്കാതെ മന്ത്രിയുടെ പൂജ; വൈറലായി വീഡിയോ

സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും നിലവിലെ സാമാജികര്‍ക്കാണ് ഇപ്പോഴുള്ള ഒഴിവുകളിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ അവകാശമുള്ളത്. ഇത് നിഷേധിക്കുന്നത് സാമാജികരുടെ അവകാശങ്ങള്‍ക്കു മേലുള്ള കടന്നു കയറ്റമാണെന്ന ഹര്‍ജിക്കാരുടെ വാദം കോടതി അംഗീകരിച്ചു.

advertisement

Covid 19 | തെരഞ്ഞെടുപ്പിനു ശേഷം കോവിഡ് വ്യാപനം കൂടിയെന്ന് ആരോഗ്യമന്ത്രി

കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് മാറ്റിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നു. രാജ്യസഭാ അംഗങ്ങളുടെ കാലാവധി തീരും മുമ്പ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് അറിയിച്ചെങ്കിലും തീയതി വ്യക്തമാക്കിയിരുന്നില്ല. പുതിയ അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതാവും ജനഹിതം പ്രതിഫലിപ്പിക്കുകയെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എന്നാല്‍, ഈ വാദങ്ങള്‍ തള്ളിയാണ് കോടതി ഉത്തരവ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി, സി പി എമ്മില്‍ നിന്നുള്ള കെ കെ രാഗേഷ്, മുസ്ലിം ലീഗിലെ പി വി അബ്ദുള്‍ വഹാബ് എന്നിവരുടെ കാലാവധി ഏപ്രില്‍ 21നാണ് അവസാനിപ്പിക്കുന്നത്. നിലവിലെ അംഗസംഖ്യയില്‍ ഇടതുപക്ഷത്തിന് രണ്ടും യു ഡി എഫിന് ഒന്നും അംഗങ്ങളെ വിജയിപ്പിക്കാം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
രാജ്യസഭാ തെരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് തിരിച്ചടി
Open in App
Home
Video
Impact Shorts
Web Stories