COVID 19 | രണ്ടാംഘട്ടത്തെ പ്രതിരോധിക്കാൻ മാസ്ക് ധരിക്കാതെ മന്ത്രിയുടെ പൂജ; വൈറലായി വീഡിയോ
Last Updated:
കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ ഒന്നരലക്ഷത്തിലധികം കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കോവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ടം അതിശക്തമായി രാജ്യത്തെ കാർന്നു തിന്നു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കൂടുതൽ സൂക്ഷ്മത പുലർത്തുകയും സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരുകയും ചെയ്യേണ്ടത് നമ്മുടെ എല്ലാവരുടെയും കടമയാണ്. രാജ്യത്ത് പോസിറ്റീവ് കേസുകളുടെ എണ്ണം വർദ്ധിക്കാതിരിക്കാൻ അധികൃതർ നടപടികൾ സ്വീകരിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മധ്യപ്രദേശിലെ ടൂറിസം, സാംസ്കാരിക വകുപ്പ് മന്ത്രി രോഗവ്യാപനം തടയാൻ പ്രത്യേക പൂജ നടത്തിയത്.
അധികൃതർ രോഗം നിർമാർജനം ചെയ്യാൻ ശാസ്ത്രീയമായ രീതികൾ സ്വീകരിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വൈറസ് വ്യാപനം തടയാൻ മന്ത്രി പൂജ നടത്തിയത്.
മധ്യപ്രദേശിലെ ഇൻഡോർ എയർപോർട്ടിലെ ദേവി അഹില്യ ഭായ് ഹോൽകാർ പ്രതിമക്ക് മുൻപിൽ പ്രാർത്ഥന നടത്തുന്ന ടാക്കൂറിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. എയർപ്പോർട്ട് ഡയറക്ടറായ ആര്യാമ സന്യാസും മറ്റും ജീവനക്കാരും മന്ത്രിക്കൊപ്പം ചേർന്ന് കൈയ്യടിക്കുന്നതും ഭജന ചൊല്ലുന്നതും ദൃശ്യങ്ങളിൽ കാണാവുന്നതാണ്. രോഗവ്യാപനത്തിന്റെ രണ്ടാംഘട്ടം തടയാൻ വേണ്ടി പൂജ നടത്തുന്ന അവസരത്തിൽ മന്ത്രി മാസ്ക് ധരിച്ചിട്ടില്ല എന്നതാണ് വിരോധാഭാസം.
advertisement
#AhilyaDevi was a karma yogi, she believed in action to solve any issue.
Anyways, #coronavirus can only be ended by firm actions
Rest you can see the firm actions taken by #Tourism minister of #MadhyaPradesh , #UshaThakur who also hails from #Indore @HardeepSPuri @narendramodi pic.twitter.com/8FUR8DZIPT
— manishbpl (@manishbpl1) April 9, 2021
advertisement
മധ്യപ്രദേശിലെ മഹോ മണ്ഡലം പ്രതിനിധീകരിക്കുന്ന ജനപ്രതനിധിയായ ടാക്കൂർ പലപ്പോഴും വളരെ മോശമായ പരാമർശങ്ങൾ കൊണ്ടും പ്രവർത്തനങ്ങൾ കൊണ്ടും വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. ഒരിക്കൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയതിന് വിമർശനം നേരിട്ട ഇവർ ഹവൻ കർമ്മം ചെയ്യാറുണ്ടെന്നും ദിവസേന ഹനുമാൻ ചാലിസ ചൊല്ലാറുണ്ട് എന്നും പറഞ്ഞാണ് ന്യായീകരിച്ചത്. മുൻപ് ചാണക കേക്ക് ഉപയോഗിച്ച് ഹവൻ കർമ്മം ചെയ്താൽ 12 മണിക്കൂർ നേരം വീട് സാനിറ്റൈസ് ചെയ്തതിന് തുല്യമാണ് എന്ന താക്കൂറിന്റെ പരാമർശം ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
advertisement
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം രാജ്യത്ത് കോവിഡ് രണ്ടാംഘട്ടം ഏറ്റവും കൂടുതൽ ബാധിച്ച 10 സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 4800 ലധികം പോസിറ്റീവ് കേസുകളും 43 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരുന്നു. മധ്യപ്രദേശിൽ ഇതുവരെ നാലായിരത്തിലധികം പേർ കോവിഡ് ബാധിച്ച് മരണമടഞ്ഞിട്ടുണ്ട്.
advertisement
കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ ഒന്നരലക്ഷത്തിലധികം കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 794 പേരാണ് ഇന്നലെ മാത്രം കോവിഡ് ബാധിച്ച് മരണപ്പെട്ടത്. രോഗ വ്യാപനം തടയാൻ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായും പിന്തുടരാൻ ആരോഗ്യ പ്രവർത്തകരും, സർക്കാറുകളും ആവശ്യപ്പെട്ടിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 12, 2021 2:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
COVID 19 | രണ്ടാംഘട്ടത്തെ പ്രതിരോധിക്കാൻ മാസ്ക് ധരിക്കാതെ മന്ത്രിയുടെ പൂജ; വൈറലായി വീഡിയോ