Also Read- ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യാ കുമാരി അലക്‌സ് മരിച്ചനിലയില്‍
ആറു മാസം പ്രായമുള്ള ഇമ്രാൻ മലപ്പുറം അങ്ങാടിപ്പുറത്തെ ഏറാന്തോട് മദ്രസപടിയിലെ ആലുങ്കൽ ആരിഫ് റമീസ തസ്നി ദമ്പതികളുടെ മകനാണ്. അടുത്തിടെ ഇതേ രോഗം ബാധിച്ച കണ്ണൂർ മാട്ടൂലിലെ ഒന്നരവയസുകാരൻ മുഹമ്മദിന്റെ ചികിത്സയ്ക്കുള്ള മരുന്നിനായുള്ള 18 കോടിക്കായി മലയാളികൾ കൈകോർത്തതിന് പിന്നാലെയാണ് ഇമ്രാന്റെ ദുരവസ്ഥയും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
Also Read- ചരിത്രത്തിലേക്ക് ആ 11 മിനിറ്റുകൾ; ജെഫ് ബെസോസും സംഘവും ബഹിരാകാശ യാത്ര നടത്തി തിരിച്ചെത്തി
advertisement
മൂന്നരമാസമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വെന്റിലേറ്ററിലായിരുന്നു. പ്രസവിച്ച് 17 ദിവസമായപ്പോഴാണ് ഇമ്രാന് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ഇമ്രാനെയുംകൊണ്ട് മാതാപിതാക്കള്‍ ആശുപത്രികളിലൂടെ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനുള്ള യാത്ര തുടങ്ങി. പെരിന്തല്‍മണ്ണ മൗലാന ആശുപത്രി, കോഴിക്കോട് മിംസ് ആശുപത്രി എന്നിവിടങ്ങളിലെ ചികിത്സയ്ക്കുശേഷമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിയത്.
Also Read- 1961ൽ അവസരം നഷ്ടമായി; 82ാം വയസ്സില്‍ ബഹിരാകാശത്തേക്ക്; ബെസോസിനൊപ്പം പറക്കാന്‍ വാലി ഫങ്ക്
18 കോടി വിലപിടിപ്പുള്ള ഒറ്റ ഡോസ് മരുന്ന് വിദേശത്തുനിന്ന് ഇറക്കുമതിചെയ്യണം. ഇതിനായി മങ്കട നിയോജകമണ്ഡലം എം എല്‍ എ മഞ്ഞളാംകുഴി അലി ചെയര്‍മാനായി ഇമ്രാന്‍ ചികിത്സാസഹായസമിതി രൂപവ്തകരിച്ചിരുന്നു. ജനപ്രതിനിധികളും നാട്ടുകാരും സന്നദ്ധസംഘടനകളും ക്ലബ്ബുകളും തൊഴിലാളികളും ഡ്രൈവര്‍മാരുമടക്കം ലോക മലയാളികള്‍ കൈകോര്‍ത്ത് സമൂഹസമാഹരണം വഴി ഇമ്രാന്റെ ചികിത്സയ്ക്ക് ഇതിനകം പതിനാറരക്കോടി രൂപ സമാഹരിച്ചിരുന്നു. ബാക്കി ഒന്നരക്കോടികൂടി ലഭ്യമാകുമെന്ന് പ്രതീക്ഷയിലായിരുന്നു ഇമ്രാന്റെ കുടുംബവും ചികിത്സാ സമിതിയും.
പഴയ വാഹനങ്ങളുടെ വിൽപ്പനയായിരുന്നു ഇമ്രാന്റെ പിതാവായ ആരിഫിന്റെ വരുമാന മാർഗം. കോവിഡോടെ ഇതും നിലച്ചു. 18 കോടി കണ്ടെത്താൻ വിഷമിച്ച കുടുംബത്തിന് കൈത്താങ്ങുമായി നിരവധി പേർ എത്തിയിരുന്നു.
