ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യാ കുമാരി അലക്‌സ് മരിച്ചനിലയില്‍

Last Updated:

കൊച്ചിയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Anannyah kumari Alex (Facebook)
Anannyah kumari Alex (Facebook)
കൊച്ചി: ട്രാന്‍സ് ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചിയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രീയയ്ക്കിടെ സംഭവിച്ച പിഴവിനെത്തുടര്‍ന്ന് ഗുരുതരമായ ശാരീരിക പ്രശ്‌നം നേരിടുകയാണെന്ന കഴിഞ്ഞ ദിവസം അനന്യ വെളിപ്പെടുത്തിയിരുന്നു. മരണത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അനന്യയുടെ സുഹൃത്തുക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകി.
Also Read- 1961ൽ അവസരം നഷ്ടമായി; 82ാം വയസ്സില്‍ ബഹിരാകാശത്തേക്ക്; ബെസോസിനൊപ്പം പറക്കാന്‍ വാലി ഫങ്ക്
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ലിംഗമാറ്റ ശസ്ത്രക്രീയയ്ക്ക് വിധേയയായ അനന്യ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് നേരിട്ടിരുന്നത്. ഏറെ നേരം എഴുന്നേറ്റ് നിന്ന് ജോലി ചെയ്യുന്നതിന് പോലും അനന്യയ്ക്ക് സാധിച്ചിരുന്നില്ല. ശസ്ത്രക്രിയയിലെ പിഴവാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് അനന്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.  ഇതിന് പിന്നാലെയാണ് ആത്മഹത്യ.
Also Read- Covid 19| ടിപിആർ 11.91; സംസ്ഥാനത്ത് ഇന്ന് 16,848 പേര്‍ക്ക് കോവിഡ്
അനന്യയ്‌ക്കൊപ്പം ഒരു സുഹ്യത്തും ഫ്ലാറ്റിൽ ഉണ്ടായിരുന്നു.  ഇവര്‍ ഭക്ഷണം വാങ്ങാന്‍ പുറത്ത് പോയപ്പോഴാണ് ആത്മഹത്യ ചെയ്തത്. അനന്യയുടെ മ്യതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. ശാരീരിക ബുദ്ധിമുട്ടുകളെത്തുടര്‍ന്നുണ്ടായ പ്രയാസത്തിലാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
advertisement
ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തില്‍ നിന്ന് ആദ്യമായി നിമയസഭ തെരെഞ്ഞെടുപ്പില്‍ മത്സരരംഗത്ത് എത്തിയത് അനന്യയാണ്. വേങ്ങര മണ്ഡലത്തില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി പ്രചരണം ആരംഭിച്ചെങ്കിലും പിന്നീട് മത്സരരംഗത്ത് നിന്ന് പിന്‍മാറുകയായിരുന്നു. കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്റര്‍ റേഡിയോ ജോക്കികൂടിയായിരുന്നു അനന്യ.
കൊല്ലം പെരുമണ്‍ സ്വദേശിയാണ് അനന്യകുമാരി അലക്‌സ്.
advertisement
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യാ കുമാരി അലക്‌സ് മരിച്ചനിലയില്‍
Next Article
advertisement
മോഹൻലാലിൻ്റെ പേരിലെ പരസ്യചിത്ര കേസ് ഹൈക്കോടതി റദ്ദാക്കി
മോഹൻലാലിൻ്റെ പേരിലെ പരസ്യചിത്ര കേസ് ഹൈക്കോടതി റദ്ദാക്കി
  • മോഹൻലാലിനെതിരെ മണപ്പുറം ഫിനാൻസിന്‍റെ പലിശ വിവാദത്തിൽ ഹൈക്കോടതി കുറ്റവിമുക്തനാക്കി.

  • ബ്രാൻഡ് അംബാസഡർ മാത്രമായിരുന്ന മോഹൻലാലിന് ഉപഭോക്തൃ സേവന പോരായ്മയിൽ ബാധ്യതയില്ല.

  • പരസ്യത്തിൽ പറഞ്ഞ പലിശയേക്കാൾ കൂടുതലാണ് ഈടാക്കിയതെന്ന പരാതിയിൽ നടനെ കുറ്റവിമുക്തനാക്കി.

View All
advertisement