പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം | Puthuppally By-Election Result Live Updates
ജീവിത ശൈലിയും സ്വകാര്യതയും നില നിർത്താൻ എല്ലാവർക്കും സ്വാതന്ത്രമുണ്ടെന്നും ജെയ്‌ക് സി തോമസ് ന്യൂസ് 18 നോട് പറഞ്ഞു.
ഉമ്മൻചാണ്ടിയുടെ മകളാണെന്ന പരിഗണന പോലും നൽകാതെയാണ് അച്ചു ഉമ്മനേയും കുടുംബത്തേയും അധിക്ഷേപിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു. അച്ചു ഉമ്മൻ ആരെയും കബളിപ്പിച്ച് പണം തട്ടിയെടുത്തിട്ടില്ല. ഠിനാധ്വാനം ചെയ്ത് ജീവിക്കുന്ന ഒരു പെൺകുട്ടിയെ സി.പി.എമ്മിന്റെ സൈബർ ഗുണ്ടകൾ അധിക്ഷേപിക്കുകയാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
advertisement
ചെറിയൊരു നേട്ടത്തിനുപോലും ഉമ്മന്‍ചാണ്ടിയുടെ പേര് ദുരുപയോഗിച്ചിട്ടില്ല. ഫാഷന്‍, യാത്ര, ലൈഫ് സ്‌റ്റൈല്‍ തുടങ്ങിയ വിഷയങ്ങളിലെ കണ്ടന്റ് ക്രിയേഷനാണ് തന്റെ ജോലിയെന്നും സൈബർ ആക്രമണത്തിൽ പ്രതികരിച്ച് അച്ചു ഉമ്മൻ പറഞ്ഞിരുന്നു. ജോലിയുമായി ബന്ധപ്പെട്ട ഫോട്ടോകള്‍ വ്യാജമായി പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. വ്യജപ്രചാരണങ്ങൾ പിതാവിന്റെ സൽപ്പേരിനു കളങ്കമുണ്ടാക്കുന്ന തരത്തിലാണെന്നും അച്ചു ഉമ്മൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.