പുതുപ്പള്ളി മണ്ഡലത്തില്‍ 'ഓണക്കിറ്റ്' വിതരണം നിര്‍ത്തിവെയ്ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശം

Last Updated:

സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗളാണ് ഇതു സംബസിച്ച് നിര്‍ദേശം നല്‍കിയത്

ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഓണക്കിറ്റ് വിതരണം നിര്‍ത്തിവെക്കാന്‍ നിര്‍ദേശം. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗളാണ് ഇതു സംബസിച്ച് കോട്ടയം ജില്ല തിരഞ്ഞെടുപ്പ് ഓഫീസർക്ക് കത്ത് നല്‍കിയത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം വരും വരെ കിറ്റ് വിതരണം നിര്‍ത്തിവെക്കാനാണ് തീരുമാനം.
അതേസമയം, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയിലെ ഓണക്കിറ്റ് വിതരണം തടയരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍  മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്തയച്ചിരുന്നു.
ഓണാഘോഷത്തിന് കിറ്റിനെ ആശ്രയിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ ബാധിക്കുന്നതാണ് ഈ തീരുമാനം. പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിലെ സാങ്കേതികത്വം കിറ്റ് വിതരണത്തിന് തടസമാകാന്‍ പാടില്ലെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഓണം ആഘോഷിക്കാന്‍ കാത്തിരിക്കുന്ന പാവങ്ങളുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തുന്നതാകരുത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പുതുപ്പള്ളി മണ്ഡലത്തില്‍ 'ഓണക്കിറ്റ്' വിതരണം നിര്‍ത്തിവെയ്ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശം
Next Article
advertisement
പ്രണയം തകർന്നതോടെ പെൺകുട്ടിയുടെ വീട്ടിൽ സംസാരിക്കാനെത്തി; അടിയേറ്റ് മരിച്ചത് കാമുകന്റെ സുഹൃത്ത്
പ്രണയം തകർന്നതോടെ പെൺകുട്ടിയുടെ വീട്ടിൽ സംസാരിക്കാനെത്തി; അടിയേറ്റ് മരിച്ചത് കാമുകന്റെ സുഹൃത്ത്
  • വർക്കലയിൽ പ്രണയബന്ധം തകർന്നതിനെ തുടർന്ന് സംഘർഷത്തിനിടെ യുവാവ് അടിയേറ്റ് മരിച്ചു.

  • കാമുകന്റെ സുഹൃത്ത് അമൽ കൊല്ലം കുണ്ടറയിലെ വീട്ടിലേക്ക് മടങ്ങിയ ശേഷം രക്തം ഛർദ്ദിച്ച് മരിച്ചു.

  • സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ ബന്ധുക്കളായ മൂന്നു പേരെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു.

View All
advertisement